X

ബിജെപിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു

വെഞ്ഞാറമൂട്: മാണിക്കല്‍ പഞ്ചായത്തില്‍ പ്രാദേശിക നേതാക്കളടക്കം ഒട്ടേറെ പേര്‍ ബി.ജെ.പിയില്‍നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു.രാജിവെച്ചെത്തിയവര്‍ക്ക് കോണ്‍ഗ്രസ് മാണിക്കല്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് വെമ്പായം അനില്‍കുമാര്‍ സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് പള്ളിക്കല്‍ നസീര്‍ അധ്യക്ഷനായിരുന്നു.അഡ്വ. തേക്കട അനില്‍കുമാര്‍, വെമ്പായം മനോജ്, അഫ്‌സര്‍ ശ്രീലത എന്നിവര്‍ സംസാരിച്ചു.

web desk 3: