X

ഗോവിന്ദച്ചാമിയുടെ വക്കീലിനെ വേണ്ടെന്ന് ജോളി

കോഴിക്കോട്: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കായി വാദിച്ച അഭിഭാഷകന്‍ ബിഎ ആളൂര്‍ തന്റെ അഭിഭാഷകനായി വേണ്ടെന്ന് കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി. ഗോവിന്ദച്ചാമിക്കു വേണ്ടി വാദിച്ച അഭിഭാഷകനാണ് ആളൂരെന്നും അദ്ദേഹത്തെ താന്‍ വിശ്വസിക്കുന്നില്ലെന്നും ജോളി പറഞ്ഞു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി ഒന്നാം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജോളി വാര്‍ത്താലേഖകരോട് ഇക്കാര്യം പറഞ്ഞത്.

തന്റെ സഹോദരന്‍ ഏര്‍പ്പാടാക്കിയതാണെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. ഇക്കാര്യം താന്‍ വിശ്വസിക്കുന്നില്ലെന്നും ജോളി പറഞ്ഞു. സൗജന്യ നിയമസഹായമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജോളി വക്കാലത്തില്‍ ഒപ്പിട്ടതെന്ന് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ആളൂര്‍ താല്‍പര്യം കാണിച്ചെതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അന്വേഷണസംഘത്തിലെ പ്രധാന ഉദ്യോഗസ്ഥന്റെ സമ്മര്‍ദം മൂലമാണെന്നാണ് ജോളി തന്നെ തള്ളിപ്പറയുന്നതെന്ന് ആളൂര്‍ പ്രതികരിച്ചു. ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്നെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് ഏറ്റെടുക്കുന്നതെന്നും ആളൂര്‍ പറഞ്ഞിരുന്നു.

web desk 1: