മദ്യപിച്ചെത്തിയ ഐഎഎസുകാരന്‍ ശ്രീറാം വെങ്കട്ടരാമന്‍ കാറിടിപ്പിച്ചു കൊന്ന മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.

മലയാളം സര്‍വകലാശാലയിലായിരിക്കും ജോലി നല്‍കുക. കുടുംബത്തിന് നാല് ലക്ഷം സഹായവും നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. മക്കള്‍ക്കും ഉമ്മയ്ക്കും രണ്ടു ലക്ഷം വീതമാണ് സഹായം.

ഭാര്യയ്ക്ക് ജോലി നല്‍കണമെന്ന് ബഷീറിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.