X

ശബരിമല സ്ത്രീ പ്രവേശനം; എതിര്‍പ്പുമായി ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ ജഡ്ജി

ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതില്‍ എതിര്‍പ്പറിയിച്ച് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ ജഡ്ജി. വിശ്വാസങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണെന്നും അതില്‍ കോടതികള്‍ ഇടപെടേണ്ടതില്ലെന്നുമായിരുന്നു ഇന്ദു മല്‍ഹോത്രയുടെ നിരീക്ഷണം. എന്നാല്‍ ബെഞ്ചിലെ മറ്റ് നാല് ജഡ്ജിമാരും ഇന്ദു മല്‍ഹോത്രയുടെ നിലപാടിനെ എതിര്‍ക്കുകയായിരുന്നു.

മതപരമായ ആചാരങ്ങള്‍ തീരുമാനിക്കേണ്ടത് മതവിശ്വാസികള്‍ തന്നെയാണ്, അതില്‍ കോടതിക്ക് ഇടപെടേണ്ട ആവശ്യമില്ല. മതപരമായ ആചാരങ്ങളെ തൊട്ടുകൂടായ്മ വിഷയങ്ങളുമായി കൂട്ടിക്കുഴയ്ക്കരുത്. ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന വിഷയമാണിത്. ഇന്ത്യന്‍ ഭരണഘടനയുടെ 25, 25 ആര്‍ട്ടിക്കുകള്‍ അനുസരിച്ച് പ്രത്യേക സംരക്ഷണം ലഭിച്ച സ്ഥലമാണ് ശബരിമല. അയ്യപ്പഭക്തന്മാര്‍ പ്രത്യേക മതവിഭാഗമെന്ന പരിഗണന ലഭിക്കുന്ന വിഭാഗമാണ്. ജഡ്ജിമാരുടെ വ്യക്തിഗത അഭിപ്രായങ്ങള്‍ക്ക് വിലയില്ലെന്നും ഇന്ദു മല്‍ഹോത്ര പറഞ്ഞു.

chandrika: