india

ഇന്‍സ്റ്റഗ്രാം റീലെടുക്കാന്‍ 100 അടി ഉയരത്തില്‍ നിന്ന് വെളളത്തിലെക്ക് ചാടി; 18- കാരന് ദാരുണാന്ത്യം

By webdesk13

May 22, 2024

ഇന്‍സ്റ്റാഗ്രാം റീല്‍ ചിത്രീകരിക്കുന്നതിനായി 100 അടി ഉയരത്തില്‍ നിന്ന് വെള്ളത്തിലേക്ക് ചാടിയ18 കാരന്‍ മുങ്ങി മരിച്ചു. ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. തിങ്കളാഴ്ച വൈകുന്നേരമാണ് തൗസിഫ് എന്ന കൗമാരക്കാരന്‍ 100 അടിയോളം ഉയരത്തില്‍ നിന്ന് ക്വാറി തടാകത്തിലേക്ക് ചാടിയത്.

വെളളത്തില്‍ ചാടിയ യുവാവ് ഉടനെ മടുങ്ങിപ്പോകുകയായിരുന്നു.കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.സുഹൃത്തുക്കള്‍ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.

കൂട്ടുകാരാണ് ക്വാറിക്ക് മുകളില്‍ നിന്ന് വീഡിയോ ചിത്രീകരിക്കുന്നത്. വെള്ളത്തിലേക്ക് ചാടിയ യുവാവ് അല്‍പസമയം നീന്തുന്നതും പിന്നീട് മുങ്ങിപ്പോകുന്നതും വീഡിയോയില്‍ കാണാം. വെള്ളത്തിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ യുവാവിനെ രക്ഷപ്പെടുത്താനായി ശ്രമം നടത്തുന്നതും പ്രചരിക്കുന്ന വീഡിയോയിലുണ്ട്. 100 അടി ഉയരത്തില്‍ നിന്ന് ചാടിയതിന്റെ ആഘാതത്തില്‍ യുവാവിന് നിയന്ത്രണം നഷ്ടമാകുകയും മുങ്ങിപ്പോകുകയുമായിരുന്നെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് വിജയ് കുമാര്‍ കുശ്വാഹയെ ഉദ്ധരിച്ചു.