ന്യൂഡല്‍ഹി: നാഗേശ്വര റാവുവിനെ സിബിഐ ഇടക്കാല ഡയറക്ടറായി നിയമിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എ.കെ സിക്രി പിന്മാറി. തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഈ കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. തുടര്‍ന്നാണ് ഹര്‍ജി സിക്രി അധ്യക്ഷനായ ബെഞ്ചിന് കൈമാറിയത്.
പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ അംഗമായതു കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഗൊഗോയ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. എന്നാല്‍ സിക്രി പിന്മാറിയ കാര്യം വ്യക്തമല്ല. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മക്കെതിരെ നടപടി സ്വീകരിച്ച കമ്മിറ്റിയില്‍ സിക്രിയുമുണ്ടായിരുന്നു.