മുംബൈ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ജസ്റ്റിന്‍ ബീബര്‍ താജ്മഹല്‍ കാണാതെ ഇന്ത്യയില്‍ നിന്ന് മടങ്ങിപ്പോയി. ഇന്ത്യയിലെ കാലാവസ്ഥ പിടിക്കാത്തതാണ് താരം പെട്ടെന്ന് തന്നെ ഇന്ത്യ വിടാനുള്ള കാരണമായി ദേശീയമാധ്യമങ്ങള്‍ പറയുന്നത്. ചൂട് സഹിക്കാന്‍ വയ്യാത്തതുകൊണ്ട് ബീബര്‍ ഷര്‍ട്ട് ഊരിപ്പിടിച്ചാണ് നാടുവിട്ടതെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ പരിപാടിയിലുടനീളം ടവ്വല്‍കൊണ്ട് മുഖം തുടച്ചും താരം ചൂട് സഹിക്കുകയായിരുന്നു.

1

ഇന്നലെയായിരുന്നു ബീബറിന്റെ മുംബൈ പ്രോഗ്രാം നടന്നത്. മുംബൈയിലെ ഡീവൈ പാട്ടില്‍ സ്റ്റേഡിയത്തില്‍വെച്ച് നടന്ന പരിപാടിക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പരിപാടിയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിയാതിരുന്നതിനും കാരണം ചൂടാണെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയിലെത്തിയപ്പോള്‍ തന്നെ മുംബൈയിലെ തെരുവ് കുട്ടികള്‍ക്കൊപ്പം സമയം ചിലവിഴിക്കാനും ഫുട്‌ബോള്‍ കളിക്കാനും ബീബര്‍ എത്തിയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് നില്‍ക്കാതെ ഡല്‍ഹിയില്‍ പോകാതെ, ബോളിവുഡ് താരങ്ങള്‍ക്കൊപ്പമുള്ള പാര്‍ട്ടിയും ഉപേക്ഷിച്ച് ബീബര്‍ രാജ്യം വിടുകയായിരുന്നു.

2

അതേസമയം, മുംബൈയിലെ പരിപാടി നടത്തിപ്പ് കൊണ്ട് ശ്രദ്ധേയമായിരുന്നു. പരിപാടി നടക്കുന്ന സ്റ്റേഡിയത്തിലേക്കുള്ള റോഡുകളില്‍ യാതൊരു തരത്തിലുള്ള ട്രാഫിക് പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. ബീബറിന് ഏറ്റവും കൂടുതല്‍ കൗമാര ആരാധകരായിരുന്നിട്ടും കുടംുബത്തോടൊപ്പമുള്ള വലിയ സദസ്സാണ് കാണികളായെത്തിയത്. കൃത്യസമയത്തുതന്നെ സംഘാടകര്‍ പരിപാടി തുടങ്ങിയതും ആള്‍ക്കൂട്ടത്തിന്റെ ഉന്തും തള്ളുമില്ലാത്ത പെരുമാറ്റവും എടുത്ത് പറയേണ്ടതായിരുന്നു. എന്നാല്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനുള്ള സൗകര്യങ്ങളുടെ അഭാവവും ടോയ്‌ലെറ്റ് സൗകര്യങ്ങളില്ലാതിരുന്നതും പരിപാടിയുടെ മാറ്റ് കുറച്ചു.

3

mumbai photos:

justin-bieber_30a5cc5a-35bc-11e7-bd82-6d419ba359be

justin-bieber_4ff59faa-35bb-11e7-bd82-6d419ba359be