തിരുവനന്തപുരം: ലോ അക്കാദമിക്ക് മുന്നില്‍ നിരാഹാര സമരം അനുഷ്ഠിക്കുന്ന കെ.മുരളീധരന്‍ എം.എല്‍.എയെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടിയും സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു. ലോ അക്കാദമി സമരം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ഹൈദരലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. സമരത്തിന് മുസ്‌ലിംലീഗ് പൂര്‍ണ പിന്തുണ നല്‍കും. സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച് യാഥാര്‍ത്ഥ്യ ബോധത്തോടെ ചര്‍ച്ചക്ക് തയാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.എം.എല്‍.എമാരായ ഡോ.എം.കെ മുനീര്‍, വി.കെ ഇബ്രാഹിംകുഞ്ഞ്, അഡ്വ എന്‍.ഷംസുദ്ദീന്‍, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്‌റഫലി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ബീമാപള്ളി റഷീദ്, എ.കെ മുസ്തഫ, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ്, ട്രഷറര്‍ യൂസഫ് വല്ലാച്ചിറ ഒപ്പമുണ്ടായിരുന്നു.