Connect with us

kerala

കെ.സുധാകരന്‍ ഒറ്റയ്ക്കല്ല, കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി കള്ളക്കേസിനെ പ്രതിരോധിക്കും; വി.ഡി സതീശന്‍

ആര് മൊഴി നല്‍കിയാലും കേസെടുക്കുമെങ്കില്‍ സ്വപ്നയുടെ ആരോപണത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കേസെടുക്കാത്തത് എന്തുകൊണ്ട്? അഴിമതിയുടെ ചെളിക്കുണ്ടില്‍ കിടക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് മേല്‍ ചെളി തെറിപ്പിക്കാന്‍ ശ്രമിക്കുന്നു

Published

on

കൊച്ചി: കെ.പി.സി.സി അധ്യക്ഷനെതിരെ വ്യാജ കേസുണ്ടാക്കി അദ്ദേഹത്തെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ അവരുടെ വൈര്യനിര്യാതന ബുദ്ധി ഒന്നുകൂടി പ്രകടിപ്പിച്ച് അഴിമതി ആരോപണങ്ങളുടെ ചെളിക്കുണ്ടില്‍ പുതഞ്ഞ് കിടക്കുകയാണ് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

ചെളിക്കുണ്ടില്‍ കിടക്കുന്നവര്‍ അവിടെ എഴുന്നേറ്റ് നിന്ന് മറ്റുള്ളവരുടെ മേല്‍ ചെളി തെറിപ്പിക്കുകയാണ്. ആ ചെളി ഞങ്ങളുടെ മേല്‍ തെറിപ്പിക്കാമെന്ന് നിങ്ങള്‍ വിചാരിച്ചാല്‍ അത് നടക്കില്ല. മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാവരും നാണംകെട്ട് കേരളത്തിന് മുന്നില്‍ നില്‍ക്കുകയാണ്. അതില്‍ നിന്നും രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ് സി.പി.എം എന്ന് അദ്ദേഹം പറഞ്ഞു.

കെ. സുധാകരന്‍ ഒറ്റയ്ക്കല്ല, ജനാധിപത്യ കേരളം ഒറ്റക്കെട്ടായി നിന്ന് കള്ളക്കേസിനെ പ്രതിരോധിക്കും. കോണ്‍ഗ്രസും യു.ഡി.എഫും സുധാകരനൊപ്പം ഒറ്റക്കെട്ടാണ്. അക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. ചങ്ക് കൊടുത്തും ഞങ്ങള്‍ കെ.പി.സി.സി അധ്യക്ഷനെ സംരക്ഷിക്കും. കേസിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റുന്നതിനെ കുറിച്ച് പാര്‍ട്ടി ആലോചിച്ചിട്ടില്ല. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ അദ്ദേഹം തയാറായില്‍ പോലും പാര്‍ട്ടി അതിന് അനുവാദം നല്‍കില്ല. രാഷ്ട്രീയവും നിയമപരവുമായ എല്ലാ കവചവും സുധാകരന് കോണ്‍ഗ്രസ് ഒരുക്കിക്കൊടുക്കും. ജീവന്‍ കൊടുത്തും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ സംരക്ഷിക്കും. സുധാകരനെ ചതിച്ച് ജയിലില്‍ അടയ്ക്കാന്‍ പിണറായി ശ്രമിക്കുമ്പോള്‍ ഒരു കോണ്‍ഗ്രസുകാരനും അദ്ദേഹത്തെ പിന്നില്‍ നിന്ന് കുത്തില്ലെന്ന് പ്രതിപക്ഷ നേതാവ്.

കോടതിയുടെ സഹായമില്ലായിരുന്നെങ്കില്‍ കെ.പി.സി.സി അധ്യക്ഷന്‍ കള്ളക്കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ടേനെ. ആര് മൊഴി നല്‍കിയാലും പൊലീസ് കേസെടുക്കുമോ? സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അതില്‍ ഏതെങ്കിലും ആരോപണത്തില്‍ കേസെടുത്തോ? അഴിമതി ക്യാമറ, കെ ഫോണ്‍, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അഴിമതികളില്‍ തെളിവ് സഹിതം ഗുരുതര അഴിമതി ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചിട്ടും കേസെടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ആരുടെയെങ്കിലും കയ്യില്‍ നിന്നും പരാതി എഴുതി വാങ്ങി പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍പ്പെടുത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എ.കെ.ജി സെന്ററില്‍ എം.വി ഗോവിന്ദന്‍ പത്രസമ്മേളനം നടത്തുന്നതു പോലെയാണ് കെ.പി.സി.സി അധ്യക്ഷനെ ചോദ്യം ചെയ്ത ശേഷം അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് സംസാരിച്ചത്. പുതിയ തെളിവുകള്‍ കിട്ടിയെന്നാണ് അവകാശവാദം. എല്ലാ കെട്ടിച്ചമച്ചതാണ്. മോന്‍സണ്‍ന്റെ വീട്ടില്‍ നിരവധി തവണ സന്ദര്‍ശനം നടത്തിയെന്നാണ് പറയുന്നത്. സന്ദര്‍ശിച്ചിട്ടില്ലെന്ന് സുധാകരന്‍ ഇതുവരെ നിഷേധിച്ചിട്ടില്ല. മോണ്‍സന്റെ വീട് സന്ദര്‍ശിച്ചാല്‍ അത് കുറ്റകൃത്യമാകുമോ? ഡ്രൈവറുടെ മൊഴിയുണ്ടെന്നും പറയുന്നുണ്ട്. 2018 മുതല്‍ നടക്കുന്ന അന്വേഷണത്തില്‍ മൂന്നിലധികം തവണ ഈ ഡ്രൈവറെ ചോദ്യം ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും മോന്‍സന്റെ ഈ ഡ്രൈവര്‍ കെ. സുധാകരനെതിരെ ഒരു പരാമര്‍ശവും നടത്തിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചതിന് ശേഷമാണ് പുതിയ തെളിവ് കിട്ടിയെന്ന് പറയുന്നത്. 2.65 ലക്ഷം കോടി രൂപ കേന്ദ്രത്തില്‍ നിന്ന് കിട്ടാനുണ്ടെന്ന് മോന്‍സണ്‍ പറഞ്ഞപ്പോള്‍ അത് വിശ്വസിച്ച് 10 കോടി കൊടുത്തെന്നാണ് പറയുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞിട്ടല്ല ആ പണം കൊടുത്തത്. പിന്നീട് 25 ലക്ഷം കൊടുത്തത് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞിട്ടാണെന്നാണ് പരാതിക്കാരന്‍ പറയുന്നത്. 10 കോടി നല്‍കാന്‍ ആരുടെയും സാന്നിധ്യം വേണ്ടാതിരുന്നവര്‍ 25 ലക്ഷം കൊടുത്തത് കെ. സുധാകരന്റെ ഉറപ്പിലാണെന്നത് വിശ്വസിക്കാനാകില്ല. എം.പി അല്ലാതിരുന്ന കെ. സുധാകരന്‍ എം.പിയാണെന്നും പാര്‍ലമെന്റ് പബ്ലിക് ഫിനാന്‍സ് കമ്മിറ്റി അംഗമാണെന്നും മോന്‍സണ്‍ പറഞ്ഞപ്പോള്‍ പണം നല്‍കാന്‍ വന്നവര്‍ വിശ്വസിച്ചുവെന്ന മൊഴിയും സംശയകരമാണ്. തെറ്റായ പശ്ചാത്തലമുള്ളവരാണ് പരാതിക്കാര്‍. 2.65 ലക്ഷം കോടിയുടെയും പത്ത് കോടിയുടെയും കഥ വിശ്വസനീയമല്ല. ഇവര്‍ക്ക് മോന്‍സണുമായുള്ള നിയമവിരുദ്ധ ഇടപാട് കൂടി അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അവരെക്കൂടി ഭീഷണിപ്പെടുത്തി സുധാകരനെതിരെ മൊഴിയുണ്ടാക്കി ജയിലില്‍ അടയ്ക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിദ്യാഭ്യാസ വകുപ്പിൻ്റെ കെടുകാര്യസ്ഥത; താക്കീതായി എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസ് ഉപരോധം

സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, ഒമ്പത് ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

Published

on

മലപ്പുറം: വിദ്യാഭാസ മേഖലയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ച് വിദ്യാർത്ഥികൾക്ക് മൂല്യവത്തായ വിദ്യാഭ്യാസം സർക്കാർ നിഷേധിക്കുകയാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് പറഞ്ഞു. സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, ഒമ്പത് ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

വിദ്യാഭാസ മേഖലയിൽ സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യൂണിഫോം വിതരണത്തിലെ അശാസ്ത്രീയതയും പാഠപുസ്തകങ്ങളിലെ വ്യാപക പിഴവുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങേയറ്റം സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും ജാഗ്രതയോടെയും സമീപിക്കേണ്ട വിദ്യാഭ്യാസ വകുപ്പ് കേരളത്തിൽ ഇന്ന് നാഥനില്ല കളരിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ് അദ്ധ്യക്ഷത വഹിച്ചു.

എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഖിൽ കുമാർ ആനക്കയം, ജില്ലാ ട്രഷറർ കെ.എൻ.ഹക്കീം തങ്ങൾ, ജില്ലാ ഭാരവാഹികളായ കെ.എം.ഇസ്മായിൽ, ടി.പി.നബീൽ, സി.പി.ഹാരിസ്, ഫർഹാൻ ബിയ്യം, ഇക്റ സംസ്ഥാന കൺവീനർ ഡോ: ഫായിസ് അറക്കൽ, എം.ശാക്കിർ, അഡ്വ: ജസീൽ പറമ്പൻ, റഹീസ് ആലുങ്ങൽ, അറഫ ഉനൈസ്, റിള പാണക്കാട്, മുസ്‌ലിയ മങ്കട എന്നിവർ നേതൃത്വം നൽകി.

Continue Reading

EDUCATION

ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ 3; ആഘോഷമാക്കി മഞ്ചേരി

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

Published

on

മഞ്ചേരി: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന് ഗംഭീര വരവേല്‍പ്പ്. ഇന്ന് രാവിലെ 10 മണിയോടെ മഞ്ചേരി വി.പി ഹാളില്‍ വെച്ചാണ് പരിപാടിക്ക് വേദി ഒരുങ്ങിയത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സോഷ്യല്‍ മീഡിയ ഗായകന്‍ ഹനാന്‍ ഷായാണ് അതിഥിയായി എത്തുന്നത്.

എസ്.എസ്.എല്‍.സി, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറവില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടില്‍ പങ്കെടുത്തത്.

Continue Reading

kerala

കണ്ണൂരില്‍ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം

പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്.

Published

on

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം. ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം. പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്. സ്മാരകം ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ ആദ്യം സ്‌ഫോടനത്തില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് സിപിഎം നേതാക്കള്‍ പറയും. തൊട്ടടുത്ത വര്‍ഷം അവരെ രക്തസാക്ഷിപ്പട്ടികയില്‍ ചേര്‍ക്കും. പിന്നീട് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുകയും രക്തസാക്ഷി മന്ദിരം ഒരുക്കുകയും ചെയ്യുന്നതാണ് സിപിഎമ്മിന്റെ പതിവ്.

കൊളവല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രോട്ട് കുന്നിന്‍മുകളിലെ ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് നിര്‍മ്മാണത്തിനിടെ 2015 ജൂണ്‍ 6നാണ് സ്‌ഫോടനമുണ്ടായത്. സിപിഎം പ്രവര്‍ത്തകരായ ഷൈജു, സുബീഷ് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

എന്നാല്‍ സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോഴും അന്ന് ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനായിരുന്നു. അത് ഏറെ വിമര്‍ശനത്തിന് ഇടയാക്കി. ഇരുവരെയും ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗറിലെ പാര്‍ട്ടി വക ഭൂമിയിലാണ് സംസ്‌കരിച്ചത്.

2016 ഫെബ്രുവരിയില്‍ സിപിഎം നേതൃത്വത്തില്‍ ഇരുവര്‍ക്കും സ്മാരകം നിര്‍മിക്കാന്‍ ധനസമാഹരണം നടത്തി. ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ച സുബീഷിനെയും ഷൈജുവിനെയും രക്തസാക്ഷികളായി പ്രഖ്യാപിച്ച് 2016 ജൂണ്‍ 6 മുതല്‍ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. ആര്‍എസ്എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ എന്നാണ് രക്തസാക്ഷി ദിനാചരണത്തെക്കുറിച്ചുള്ള വിശദീകരണം. കണ്ണൂര്‍ പാനൂര്‍ തെക്കുംമുറിയിലാണ് ഷൈജു, സുബീഷ് എന്നിവര്‍ക്കായി സ്മാരകം നിര്‍മ്മിച്ചത്.

ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മന്ദിരം ഉദ്ഘാടനം ചെയ്യും. രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സിപിഎം സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പാനൂര്‍ മുളിയാത്തോട് മാവുള്ള ചാലില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഷെറിന്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. അന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം വിശദീകരണം.

Continue Reading

Trending