തിരുവനന്തപുരം: സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി പികെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ നിയമിച്ചതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ശ്രീമതിടീച്ചര്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ മരുമകളെ പേഴ്‌സണല്‍ സ്റ്റാഫിലെടുത്തതിനേയും സുരേന്ദ്രന്‍ വിമര്‍ശിക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലാണ് വിവാദനിയമനത്തിനെതിരെ സുരേന്ദ്രന്‍ പ്രതികരിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ആരോഗ്യമന്ത്രി ആയിരുന്നപ്പോള്‍ മരുമകളെ കുക്ക് തസ്തികയില്‍ പെടുത്തി പെഴ്‌സണല്‍ സ്ടാഫിലെടുത്ത് ആജീവനാന്തം സര്‍ക്കാര്‍ പെന്‍ഷന്‍ ഒപ്പിച്ചെടുത്തു. പിന്നെ മകനും ജയരാജന്റെ മക്കളും കൂടി തുടങ്ങിയ കടലാസു കമ്പനിവെച്ചു സകല സര്‍ക്കാര്‍ ആശുപത്രിയിലും മരുന്നിറക്കി കോടികള്‍ കൊയ്തു. ഇതാ ഇപ്പോള്‍ പൊതുമേഖലാസ്ഥാപനത്തിന്റൈ തലപ്പത്തു മകനെ സ്ഥാപിച്ചു വീണ്ടും മാതൃകയായിരിക്കുന്നു. ടീച്ചറുടെ സഹോദരീ ഭര്‍ത്താവായ മന്ത്രി ജയരാജന്‍ വഴിവിട്ടൊന്നും ചെയ്തിട്ടില്ല. പോയാല്‍ കലത്തില്‍ നിന്നു കഞ്ഞിക്കലത്തിലേക്ക്. ഇതാണ് പറഞ്ഞത് ആദ്യം കുടുംബത്തെ നന്നാക്കാതെ നാട്ടുകാരെ നന്നാക്കാന്‍ ഇറങ്ങരുതെന്ന്. എല്ലാം ശരിയായി വരികയാണ്.