X
    Categories: indiaNews

‘ഐക്യത്തിന് ആഹ്വാനം നടത്തിയാല്‍ സര്‍ക്കാരിനത് രാജ്യദ്രോഹം’; കഫീല്‍ ഖാന്‍ കേസില്‍ കോടതി പറഞ്ഞ വാക്കുകള്‍ കേന്ദ്രത്തിനെതിരെ ഉപയോഗിച്ച് ഭൂഷണ്‍

 

ന്യൂഡല്‍ഹി: ഡോ. കഫീല്‍ ഖാന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞ വാക്കുകള്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രയോഗിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലിഗഡ് സര്‍വ്വകലാശാലയില്‍ പ്രസംഗിച്ച ഡോ. കഫീല്‍ ഖാനെ ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. കഫീല്‍ ഖാന്‍ വിദ്വേഷ പ്രസംഗം നടത്തിയെന്നും പൊലീസ് ആരോപിച്ചിരുന്നു. എന്നാല്‍ കഫീല്‍ ഖാന് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ട കോടതി കഫീല്‍ ഖാന്റെ പ്രസംഗം വിദ്വേഷമോ കലാപമോ പ്രചരപ്പിച്ചിട്ടില്ല മറിച്ച് അദ്ദേഹം നടത്തിയത് ദേശീയോദ്ഗ്രഥനത്തിനുള്ള ആഹ്വാനമായിരുന്നെന്നാണ് പറഞ്ഞത്.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് ഭൂഷണ്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.’ദേശീയോദ്ഗ്രഥനത്തിനും ഐക്യത്തിനും ആഹ്വാനം നടത്തുമ്പോള്‍ സര്‍ക്കാര്‍ അതിനെ രാജ്യദ്രോഹമായാണ് കാണുന്നത്!’ എന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ കാര്‍ട്ടൂണ്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തത്.

‘ദേശീയോദ്ഗ്രഥനത്തിനും ഐക്യത്തിനും ആഹ്വാനം നടത്തുമ്പോള്‍ സര്‍ക്കാര്‍ അതിനെ രാജ്യദ്രോഹമായാണ് കാണുന്നത്!’ എന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ കാര്‍ട്ടൂണ്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തത്.

കഫീല്‍ ഖാന്റെ പ്രസംഗം ദേശീയോദ്ഗ്രഥനത്തിനും ഐക്യത്തിനുമുള്ള ആഹ്വാനമാണ് എന്ന കോടതി വിധി തലക്കെട്ടായുള്ള പത്രം ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന പൊലീസുകാരനോട് മറ്റൊരു പൊലീസുകാരന്‍ ചോദിക്കുകയാണ് ദേശീയ സുരക്ഷാ നിയമം ആര്‍ക്കെതിരെയാണ് ചുമത്തുക എന്ന്. ദേശ വിരോധം ഇളക്കിവിടുന്ന ആള്‍ക്കെതിരെയാണ് എന്ന് പത്രം ഉയര്‍ത്തിപ്പിടിച്ച പൊലീസുകാരന്‍ ഉത്തരം നല്‍കുന്നു. അപ്പോള്‍ ഇത് ദേശ വിരോധമല്ലേ എന്ന് അടുത്ത പൊലീസുകാരന്‍ പത്രവാര്‍ത്ത ചൂണ്ടി ചോദിക്കുന്നു.
ഈ കാര്‍ട്ടൂണ്‍ പങ്കുവെച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.

 

web desk 1: