X

മുസ്‌ലിം ലീഗ് കാസറഗോഡ് ജില്ല ഉപാധ്യക്ഷന്‍ കെ ഇ എ ബക്കര്‍ സാഹിബിന് കല്‍ബ കെ.എം.സി.സി സ്വീകരണം നല്‍കി

ഫുജൈറ: മുസ്‌ലിം ലീഗ് കാസറഗോഡ് ജില്ല കമ്മിറ്റി നിര്‍മ്മിക്കുന്ന ‘മുസ്ലിം ലീഗ് ജില്ല ആസ്ഥാന മന്ദിരത്തിന്റെ പ്രചരണാര്‍ത്ഥം യു എ യില്‍ എത്തിയ മുസ്ലിം ലീഗ് കാസറഗോഡ് ജില്ല ഉപാധ്യക്ഷന്‍ കെ ഇ എ ബക്കര്‍ സാഹിബിന് കല്‍ബ കെഎംസിസി സ്വീകരണം നല്‍കി. യോഗത്തില്‍ അബു താഹിര്‍ ഫൈസി പ്രാര്‍ത്ഥന നടത്തി . ഫുജൈറ കെഎംസിസി സംസ്ഥാന ട്രഷറര്‍ സി കെ അബൂബക്കര്‍ സാഹിബിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം ഫുജൈറ കെഎംസിസി സ്റ്റേറ്റ് വൈസ് -പ്രസിഡന്റ് ഇബ്രാഹിം ആലംപാടി ഉല്‍ഘാടനം ചെയ്തു . ജില്ല ആസ്ഥാന മന്ദിരത്തിന്റെ പ്രാധാന്യവും ഫണ്ട് ക്യാമ്പയിന്‍ വിജയിപ്പിക്കേണ്ടതിനെ കുറിച്ചും കെ ഇ എ ബക്കര്‍ സാഹിബ് വിശദീകരിച്ചു.

യോഗത്തില്‍ കാസറഗോഡ് ജില്ല കെഎംസിസി ക്ക് വേണ്ടിയും കല്‍ബ കെ.എം.സിക്കു വേണ്ടിയും നേതാക്കള്‍ കെ ഇ എ ബക്കര്‍ സാഹിബിനെ ഷാളണിയിച്ചു സ്വീകരിച്ചു. ആസ്ഥാനമന്ദിരത്തിനായുള്ള ഫുജൈറ കെ.എം.സി.സി. കാസറഗോഡ് ജില്ലാ ഫണ്ട് കല്‍ബ കെ.എം.സി.സി. ഉപദേശകസമിതിയംഗവും പ്രമുഖ വ്യവസായിയുമായ ശരീഫ് ഗ്ലാസ് കോ ബയാര്‍ ഉത്ഘാടനം ചെയ്തു.

ഷാര്‍ജ കെഎംസിസി സ്റ്റേറ്റ് സെക്രട്ടറി ഫൈസല്‍ അഷ്ഫാഖ് മുഖ്യപ്രഭാഷണം നടത്തി. ഫുജൈറ കെഎംസിസി കാസറഗോട് ജില്ല പ്രസിഡന്റ് അയ്യൂബ് കല്ലങ്കൈ ,ഫുജൈറ കെഎംസിസി കാസറഗോഡ് ജില്ല ട്രഷറര്‍ സാജിദ് ക്യാപ്‌റ്റൈന്‍ മറൈന്‍, ഫുജൈറ കെഎംസിസി കൊല്ലം ജില്ല പ്രസിഡന്റ് നൗഷാദ് കരിക്കോട്, ഫുജൈറ കെഎംസിസി കാസറഗോഡ് ജില്ല ആക്ടിങ് സെക്രട്ടറി അന്‍സാരി കോല്ലമ്പാടി , ഫുജൈറ കെഎംസിസി കാസറഗോഡ് ജില്ല വൈസ് – പ്രസിഡന്റ്മാരായ റൗഫ് കാസി എരിയപ്പാടി , റിയാസ് ചെങ്കള, തുടങ്ങിയവര്‍ സംസാരിച്ചു. നസീര്‍ ചന്തേര , ഖലീല്‍ ബായാര്‍, സി എ ശാഫി പള്ളിക്കര ദുബൈ, ബഷീര്‍ തെക്കില്‍ തുടങ്ങിയ ജില്ലാ കമ്മറ്റി നേതാക്കളും പ്രവത്തകരും സംബന്ധിച്ചു.

കല്‍ബ കെഎംസിസി ആക്ടിങ് പ്രസിഡന്റ് അന്‍വര്‍ സലീം സ്വാഗതവും ട്രഷറര്‍ ജമാല്‍ കല്‍ബ നന്ദിയും പറഞ്ഞു. ബഷീര്‍ തെക്കിലിന്റെ നേതൃത്വത്തില്‍ ഗാനാലാപനവും നടന്നു.

 

webdesk13: