X

ബിൽകീസ് ബാനു കേസിൽ ജയിലിലേക്ക് മടങ്ങിയതിന് പിന്നാലെ പ്രതികളിലൊരാൾക്ക് പരോൾ

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ബില്‍കീസ് ബാനു കേസില്‍ ഗോധ്ര സബ് ജയിലില്‍ കീഴടങ്ങിയതിന് പിന്നാലെ കുറ്റവാളികളിലൊരാള്‍ക്ക് പരോള്‍ അനുവദിച്ച് ഗുജറാത്ത് ഹൈക്കോടതി.പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ജനുവരി 21ന്‍ കേസിലെ 11 പ്രതികളും സബ് ജയിലിലേക്ക് മടങ്ങിയിരുന്നു.

പ്രതികളിലൊരായ പ്രദീപ് മോധിയക്ക് ഭാര്യാപിതാവിന്റെ നിര്യാണത്തെ തുടര്‍ന്ന് ഗുജറാത്ത് ഹൈക്കോടതി ഫെബ്രുവരി ഏഴിന് 5 ദിവസത്തെ പരോള്‍ അനുവദിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ദഹോഡ് ജില്ലയിലെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയിരിക്കുകയാണ്.

ജയില്‍ രേഖകള്‍ പ്രകാരം ഇയാള്‍ കൃത്യ സമയത്ത് തന്നെ ജയിലില്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും ജയിലിനകത്തെ പെരുമാറ്റം നല്ലതാണെന്നും ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് ജസ്റ്റിസ് എം.ആര്‍. മെങ്‌ഡേ ഫെബ്രുവരി 5 വരെ മോധിയക്ക് പരോള്‍ അനുവദിക്കുകയായിരുന്നു.

ഫെബ്രുവരി ഏഴിന് പരോളില്‍ നാട്ടിലെത്തിയ ഇയാളെ പിറ്റേ ദിവസം തന്നെ അങ്ങാടി പരിസരങ്ങളില്‍ കണ്ടുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ജനുവരി അവസാന വാരം മരണപ്പെട്ട മോധിയയുടെ ഭാര്യാപിതാവിന്റെ വീട് ഇയാളുടെ ഗ്രാമമായ രന്ദിക്പൂറില്‍ നിന്ന് 32 കി.മി അകലെയുള്ള ലിംദിയിലാണ്.

2008ല്‍ ജീവപര്യന്തം തടവ് വിധിക്കപ്പെട്ട് ജയിലിലായതിന് ശേഷം 1,041 ദിവസം പരോളും അധികമായി 223 ദിവസത്തെ അവധിയും ഇയാള്‍ക്ക് അനുവദിച്ചതായി ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

webdesk13: