X
    Categories: indiaNews

കമല്‍ഹാസന്റെ കാരവനില്‍ ഫഌയിങ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധന

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ സഞ്ചരിച്ചിരുന്ന കാരവന്‍ വാഹനം തടഞ്ഞു നിര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്‌ലയിങ് സ്‌ക്വാഡിന്റെ പരിശോധന. തഞ്ചാവൂര്‍ അതിര്‍ത്തിയില്‍ വച്ചായിരുന്നു പരിശോധന. തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തില്‍ പങ്കെടുക്കാനായി കമല്‍ഹാസന്‍ പോകുന്നതിനിടെ രാത്രിയായിരുന്നു സംഭവം.

കമലിനെ കാരവനില്‍ ഇരുത്തി അധികൃതര്‍ നടത്തിയ പരിശോധനയില്‍ പക്ഷേ, ഒന്നും കണ്ടെത്താനായില്ല. ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസങ്ങളിലായി കമല്‍ഹാസന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിനെതിരെ കമല്‍ രംഗത്തുവന്നിരുന്നു. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന റെയ്ഡുകള്‍ ബിജെപിയുടെ ഭീഷണി രാഷ്ട്രീയമാണെന്നും റെയ്ഡുകളെ ഭയപ്പെടുന്നില്ലെന്നും തന്റെ വീട്ടില്‍ നിന്നും ഒന്നും കണ്ടെത്താന്‍ പോകുന്നില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു.

web desk 1: