തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമല്‍ഹാസനും ഗൗതമിയും വേര്‍പിരിയുന്നു. ഇരുവരും നിമയപരമായി വിവാഹം കഴിക്കാതെ ഒരുമിച്ച് കഴിയുകയായിരുന്നു. നീണ്ട പതിമൂന്ന് വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കുന്നതായി ഗൗതമി തന്നെയാണ് പുറത്തുവിട്ടത്. തന്റെ ബ്ലോഗിലെഴുതിയ കുറിപ്പിലൂടെയാണ് ഗൗതമി ഇക്കാര്യം അറിയിക്കുന്നത്. ജീവിതവും തീരുമാനങ്ങളും എന്ന തലക്കെട്ടിലാണ് ഗൗതമി ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. സൂപ്പര്‍ഹിറ്റായ ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാസത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്.

ബ്ലോഗില്‍ നിന്ന്; ഹൃദയഭേദകമായ അവസ്ഥയാണെന്നാണ് ഗൗതമി പറയുന്നത്. ജീവിതത്തില്‍ മനക്ലേശമുണ്ടാക്കുന്ന തീരുമാനമാണിത്. വേര്‍പിരിയലില്‍ ആരുടെയും തലയില്‍ കുറ്റം ചാര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും മാറ്റമെന്നത് അനിവാര്യമാണെന്നും ഗൗതമി പറയുന്നു. സിനിമയില്‍ വന്ന കാലം മുതലെ ഞാന്‍ കമല്‍ഹാസന്‍ ആരാധകനാണ്. അത് ഇനിയും തുടരും, അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു, അദ്ദേഹത്തിന്റെ പല സിനിമകളിലെയും കഥാപാത്രങ്ങളുടെ കോസ്റ്റ്യും ഡിസൈന്‍ ചെയ്യാന്‍ കഴിഞ്ഞു, അതെല്ലാ ം ജീവിതത്തിലെ മറക്കാനാവാത്ത കാര്യമാണ്, എന്റെ പ്രായത്തില്‍ ഇങ്ങനെയൊരു തീരുമാനം വേദന നിറഞ്ഞതാണെന്നും എന്നാല്‍ അത് അത്രയേറെ അത്യാവശ്യമാണെന്നും ഗൗതിമി ബ്ലോഗിലൂടെ വ്യക്തമാക്കുന്നു.