Connect with us

kerala

പ്രഥമ കേരളശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് കാനായി കുഞ്ഞിരാമന്‍

കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ കേരളശ്രീ പുരസ്‌കാരം പ്രഖ്യാപിച്ചത്.

Published

on

തിരുവനന്തപുരം: പ്രഥമ കേരളശ്രീ പുരസ്‌കാരം നിരസിച്ച് ശില്‍പി കുഞ്ഞിരാമന്‍. ശില്‍പങ്ങളെ അവഗണിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാരം നിരസിച്ചത്. പുരസ്‌കാരം സ്വീകരിക്കില്ലെന്ന് സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കുമെന്നും കാനായി കുഞ്ഞിരാന്‍ പറഞ്ഞു.

ശംഖുമുഖത്ത് രൂപകല്‍പന ചെയ്ത ‘സാഗരകന്യക’ എന്ന ശില്‍പത്തിന് മതിയായ സംരക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ത്തിയിരുന്നു. ലോക്ഡൗണ്‍ കാലത്ത് ശില്‍പത്തോട് ചേര്‍ന്ന മണ്‍തിട്ടയില്‍ ഹെലികോപ്റ്റര്‍ സ്ഥാപിച്ചിരുന്നു. ഇതിലുള്ള പരാതി മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് അദ്ദേഹം പങ്കുവെച്ചു.

കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ കേരളശ്രീ പുരസ്‌കാരം പ്രഖ്യാപിച്ചത്. സമൂഹത്തില്‍ വിവിധ മേഖലകളില്‍ സമഗ്ര സംഭാവന നല്‍കിയ വ്യക്തികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പത്മ പുരസ്‌കാരങ്ങളുടെ മാത്യക പിന്‍പറ്റിയാണ് സംസ്ഥാന സര്‍ക്കാര്‍ കേരള പുരസ്‌കാരങ്ങള്‍ക്ക് തുടക്കമിട്ടത്.

എം.ടി വാസുദേവന്‍ നായര്‍ക്കാണ് കേരള ജ്യോതി പുരസ്‌കാരം. മമ്മൂട്ടി, ഓംചേരി എന്‍.എന്‍. പിള്ള, ടി. മാധവ മേനോന്‍ എന്നിവര്‍ക്ക് കേരള പ്രഭ പുരസ്‌കാരത്തിനും ഡോ. സത്യഭാമാദാസ് ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമന്‍, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം.പി പരമേശ്വരന്‍, വൈക്കം വിജയലക്ഷ്മി എന്നിവര്‍ കേരള ശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി.

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

kerala

കാറില്‍ മല്‍പ്പിടിത്തം, ഓടിക്കൊണ്ടിരിക്കെ ഡോര്‍ 3 തവണ തുറന്നു; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു

Published

on

അടൂർ പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അനുജയും ​ഹാഷിമുമായി കാറിൽ മൽപിടുത്തം നടന്നിരുന്നതായി ഏനാദിമം​ഗലം പഞ്ചായത്ത് അം​ഗം ശങ്കർ മരൂർ. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നതായും ആലയിൽപ്പടിയിൽ വെച്ച് കാർ കണ്ടിരുന്നുവെന്നും ശങ്കർ പറയുന്നു.

സുഹൃത്തിനൊപ്പം കൊല്ലത്ത് പോയി തിരിച്ചുവരുമ്പോഴാണ് മുമ്പില്‍ പോവുകയായിരുന്ന കാര്‍ ശ്രദ്ധിച്ചത്. കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്ന് തവണ തുറന്നു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്ന് തോന്നലുണ്ടായിരുന്നു. അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു. അപകടത്തില്‍പ്പെട്ട കാറിന്റെ ദൃശ്യം കണ്ടാണ് തിരിച്ചറിഞ്ഞതെന്നും ശങ്കര്‍ പറഞ്ഞു.

അമിത വേ​ഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവറിന്റെ മകൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചിരുന്നു. നൂറനാട് സ്വദേശിയാണ് അനുജ. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപിക കൂടിയാണ് മരിച്ച അനുജ. കായംകുളം സ്വദേശിയാണ് ഭർത്താവ്.

Continue Reading

kerala

‘ഭാരത് ജോഡോ യാത്ര പോലും നിർത്തിവച്ചാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിൽ രാഹുൽ ഗാന്ധി എത്തിയത്’: ടി സിദ്ദിഖ്

Published

on

രാഹുൽ ഗാന്ധി വയനാട്ടിൽ എത്താറില്ലെന്ന് പരിഹസിച്ച എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് മറുപടിയുമായി ടി സിദ്ദിഖ് എംഎൽഎ. ഭാരത് ജോഡോ യാത്ര പോലും നിർത്തിവച്ചാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിൽ രാഹുൽ ഗാന്ധി എത്തിയത്.

രാഹുൽ ഗാന്ധിയുടെ ഇടപെടലിൽ കർണാടക സർക്കാർ ധനസഹായം പ്രഖ്യാപിച്ചതിനെ ബിജെപി എതിർത്തിരുന്നു. അതിന് കെ സുരേന്ദ്രൻ ക്ഷമ ചോദിക്കണമെന്നും ടി സിദ്ദിക്ക് എംഎൽഎ വ്യക്തമാക്കി.

 

Continue Reading

Trending