X

പ്രഥമ കേരളശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് കാനായി കുഞ്ഞിരാമന്‍

തിരുവനന്തപുരം: പ്രഥമ കേരളശ്രീ പുരസ്‌കാരം നിരസിച്ച് ശില്‍പി കുഞ്ഞിരാമന്‍. ശില്‍പങ്ങളെ അവഗണിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാരം നിരസിച്ചത്. പുരസ്‌കാരം സ്വീകരിക്കില്ലെന്ന് സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കുമെന്നും കാനായി കുഞ്ഞിരാന്‍ പറഞ്ഞു.

ശംഖുമുഖത്ത് രൂപകല്‍പന ചെയ്ത ‘സാഗരകന്യക’ എന്ന ശില്‍പത്തിന് മതിയായ സംരക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ത്തിയിരുന്നു. ലോക്ഡൗണ്‍ കാലത്ത് ശില്‍പത്തോട് ചേര്‍ന്ന മണ്‍തിട്ടയില്‍ ഹെലികോപ്റ്റര്‍ സ്ഥാപിച്ചിരുന്നു. ഇതിലുള്ള പരാതി മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് അദ്ദേഹം പങ്കുവെച്ചു.

കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ കേരളശ്രീ പുരസ്‌കാരം പ്രഖ്യാപിച്ചത്. സമൂഹത്തില്‍ വിവിധ മേഖലകളില്‍ സമഗ്ര സംഭാവന നല്‍കിയ വ്യക്തികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പത്മ പുരസ്‌കാരങ്ങളുടെ മാത്യക പിന്‍പറ്റിയാണ് സംസ്ഥാന സര്‍ക്കാര്‍ കേരള പുരസ്‌കാരങ്ങള്‍ക്ക് തുടക്കമിട്ടത്.

എം.ടി വാസുദേവന്‍ നായര്‍ക്കാണ് കേരള ജ്യോതി പുരസ്‌കാരം. മമ്മൂട്ടി, ഓംചേരി എന്‍.എന്‍. പിള്ള, ടി. മാധവ മേനോന്‍ എന്നിവര്‍ക്ക് കേരള പ്രഭ പുരസ്‌കാരത്തിനും ഡോ. സത്യഭാമാദാസ് ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമന്‍, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം.പി പരമേശ്വരന്‍, വൈക്കം വിജയലക്ഷ്മി എന്നിവര്‍ കേരള ശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി.

web desk 3: