ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റണാവട്ടിന് വിവാദങ്ങള്‍ പുത്തരിയല്ല. തീവ്രഹിന്ദു നിലപാടുകള്‍ കൊണ്ട് പലവേള വിവാദത്തില്‍പ്പെട്ട നടി ഇത്തവണ തിരിഞ്ഞിരിക്കുന്നത് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന് നേരെയാണ്. ഹിന്ദുഫോബികും ദേശവിരുദ്ധവുമായ ട്വിറ്ററിനെ ഇന്ത്യയില്‍ നിരോധിക്കണം എന്നാണ് അവരുടെ ആവശ്യം.

ഈയിടെ ട്വിറ്റര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചിത്രം ഔദ്യോഗിക അക്കൗണ്ടിന്റെ പ്രൊഫൈലില്‍ നിന്ന് നീക്കം ചെയ്തിരുന്നു. തൊട്ടുപിന്നാലെ ചിത്രം പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇതിന്റെ കൂടി സാഹചര്യത്തിലാണ് ബിജെപിയോട് ചായ്‌വു കാണിക്കുന്ന നടി സൈറ്റ് നിരോധിക്കണമെന്ന ആവശ്യമുന്നയിക്കുന്നത്.

നേരത്തെ, വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ നടിയുടെ സഹോദരി രംഗോലി ചന്ദലിന്റെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടിയിരുന്നു.