Connect with us

Culture

ബോളിവുഡില്‍ ആമിര്‍ഖാനും അനുഷ്‌കയും റാണി മുഖര്‍ജിയും റാക്കറ്റിന്റെ ഭാഗം; അവര്‍ ഗ്യാങ് പോലെ പ്രവര്‍ത്തിക്കുന്നു- കങ്കണ റണാവട്ട്

ബോളിവുഡിലെ സുപ്രധാന അംഗമായിരുന്നിട്ടു പോലും ഒരു കൊതുകോ ഈച്ചയോ മരിച്ച പോലെയാണ് സുശാന്തിന്‍റെ വാര്‍ത്ത ആളുകള്‍ കൈകാര്യം ചെയ്തത്. ഇപ്പോഴും ചിലര്‍ മാത്രമാണ് സംസാരിക്കുന്നത്

Published

on

മുംബൈ: ബോളിവുഡില്‍ വമ്പന്‍ ഗ്യാങ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും ആമിര്‍ ഖാന്‍ അടക്കമുള്ള അഭിനേതാക്കള്‍ ഇതിന്റെ ഭാഗമാണെന്നും നടി കങ്കണ റണാവട്ട്. സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ഈ ഗ്യാങ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടില്ലെന്നും അവര്‍ പറഞ്ഞു. റിപ്പബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ഈ റാക്കറ്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നിങ്ങള്‍ക്കറിയാമോ? ഒരാള്‍ ഒന്നും പറഞ്ഞില്ലെങ്കില്‍ ആ റാക്കറ്റ് മുഴുവനും ഒന്നും പറയില്ല. സുശാന്തിന്റെ മരണത്തില്‍ ഒരാളും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടില്ല. നോക്കൂ ആമിര്‍ഖാന്‍ സുശാന്തിനൊപ്പം പികെയില്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ഒന്നും പറഞ്ഞില്ലെങ്കില്‍ അനുഷ്‌ക ശര്‍മ ഒന്നും പറയില്ല. രാജു ഹിറാനി ഒന്നും പറയില്ല. ആദിത്യ ചോപ്രയും ഭാര്യ റാണി മുഖര്‍ജിയും ഒന്നും പറയില്ല. ഈ റാക്കറ്റ് ഒരു ഗ്യാങ് പോലെയാണ് ഉള്ളത്’ – അവര്‍ പറഞ്ഞു.

ബോളിവുഡിലെ സുപ്രധാന അംഗമായിരുന്നിട്ടു പോലും ഒരു കൊതുകോ ഈച്ചയോ മരിച്ച പോലെയാണ് സുശാന്തിന്‍റെ വാര്‍ത്ത ആളുകള്‍ കൈകാര്യം ചെയ്തത്. ഇപ്പോഴും ചിലര്‍ മാത്രമാണ് സംസാരിക്കുന്നത്. ചിലര്‍ മിണ്ടാതിരിക്കുന്നു. അദ്ദേഹത്തിന്റെ പിതാവും കുടുംബവും കരയുകയാണ്. നിങ്ങള്‍ എന്താണ് ഭയപ്പെടുന്നത്- അവര്‍ ചോദിച്ചു.

ബുധനാഴ്ചയാണ് സുശാന്തിന്റെ ആത്മഹത്യയില്‍ സുപ്രിം കോടതി സി.ബി.ഐ അന്വേഷണത്തിന് അനുമതി നല്‍കിയത്. അന്വേഷണത്തെ കുടുംബവും ഒരുവിഭാഗം ചലചിത്ര പ്രവര്‍ത്തകരും സ്വാഗതം ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

എ.എം.എം.എ അല്ല, അമ്മ എന്ന് വിളിക്കണം’ ശ്വേത മേനോന്‍

സംഘടനയുടെ ആദ്യ വനിതാ പ്രസിഡന്റായി നടി ശ്വേത മേനോന്‍ തെരഞ്ഞെടുത്തു.

Published

on

ലൈംഗിക പീഡനാരോപണങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്ന മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയില്‍ പുതിയ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ആദ്യ വനിതാ പ്രസിഡന്റായി നടി ശ്വേത മേനോന്‍ തെരഞ്ഞെടുത്തു.

വളരെ ആലോചിച്ചതിനുശേഷമാണ് അമ്മയുടെ പ്രസിഡന്റാവാന്‍ തീരുമാനിച്ചത്. അവസാന നിമിഷത്തിലാണ് ഞാന്‍ നാമനിര്‍ദ്ദേശം സമര്‍പ്പിച്ചത്. അതുവരെ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് നിരവധി സംഭവങ്ങള്‍ നടന്നു. അത് വളരെ ബുദ്ധിമുട്ടുകളോടെയായിരുന്നു. തെരഞ്ഞെടുപ്പ് വഴി പലരുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാന്‍ കഴിഞ്ഞു. എന്ന് അവര്‍ പറഞ്ഞു.

സ്ത്രീയും പുരുഷനും ഒരേ തലത്തിലായിരിക്കണം എന്ന വിശ്വാസമാണ് എനിക്ക് എന്നും ഉണ്ടായിരുന്നത്. ലിംഗസമത്വം എന്നത് വെറും സ്ത്രീപുരുഷ താരതമ്യമല്ല, മറിച്ച് പരസ്പരം ബഹുമാനിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന നിലപാടാണെന്നും സംഘടനയെ എ.എം.എം.എ എന്നു വിളിക്കാതെ ‘അമ്മ’ എന്ന് തന്നെ വിളിക്കണമെന്നും ശ്വേത അഭ്യര്‍ത്ഥിച്ചു.

കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ ആരെയും ശിക്ഷിക്കരുതെന്നും സംഘടനയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പൊതുജനത്തോട് പറയാനുള്ളതെന്ന് അവര്‍ വ്യക്തമാക്കി.

ഹേമ കമ്മിറ്റി അമ്മയെ വിമര്‍ശിച്ചുവെന്ന ധാരണ തെറ്റാണ്. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് നമ്മുടെ കാഴ്ചപ്പാട് മാറ്റണമെന്നു മാത്രമാണ് കമ്മിറ്റി പറഞ്ഞത്. അതിനോട് താന്‍ പൂര്‍ണമായും യോജിക്കുന്നവെന്നും എല്ലാവരും ഒന്നിച്ചുനിന്നാല്‍ മാത്രമേ ഈ വ്യവസ്ഥിതി മാറ്റാന്‍ സാധിക്കുക.

ഡബ്ല്യു.സി.സിയും അമ്മയും തമ്മിലുള്ള ഒരു യുദ്ധത്തിലേക്ക് പ്രശ്‌നങ്ങളെ മാറ്റരുതെന്നും അവര്‍ തെറ്റാണെന്നും അമ്മ ശരിയാണെന്നും കരുതുന്നില്ലെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു

Continue Reading

Film

ഐ.ഡി.എസ്.എഫ്.എഫ്.കെ നാളെ മുതല്‍; 52 രാജ്യങ്ങളില്‍നിന്നുള്ള 331 സിനിമകള്‍

ആറു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 29 വിഭാഗങ്ങളിലായി 52 രാജ്യങ്ങളില്‍നിന്നുള്ള ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുന്നത്.

Published

on

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി 22 മുതല്‍ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ 331 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ആറു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 29 വിഭാഗങ്ങളിലായി 52 രാജ്യങ്ങളില്‍നിന്നുള്ള ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 9.15 മുതല്‍ പ്രദര്‍ശനം ആരംഭിക്കും. കൈരളി തിയേറ്ററില്‍ വൈകിട്ട് ആറു മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങിനുശേഷം ഉദ്ഘാടനചിത്രമായ ‘ഫ്രം ഗ്രൗണ്ട് സീറോ’ പ്രദര്‍ശിപ്പിക്കും.

ഡെലിഗേറ്റ് പാസിന്റെ വിതരണം വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ ആരംഭിക്കും. മല്‍സര വിഭാഗത്തിലെ ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍, അനിമേഷന്‍, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം, ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി, ഫോക്കസ് ലോംഗ് ഡോക്യുമെന്ററി, ഫോക്കസ് ഷോര്‍ട്ട് ഫിക്ഷന്‍, ഇന്റര്‍നാഷണല്‍ ഫിലിംസ്, ഫെസ്റ്റിവല്‍ വിന്നേഴ്‌സ്, ജൂറി ഫിലിംസ് തുടങ്ങിയ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ സംവിധായകരുമായി ഡെലിഗേറ്റുകള്‍ക്ക് സംവദിക്കാനുള്ള മീറ്റ് ദ ഡയറക്ടര്‍, ഫേസ് റ്റു ഫേസ്, മാസ്റ്റര്‍ ക്ലാസ്, പാനല്‍ ഡിസ്‌കഷന്‍ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.

ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് രാകേഷ് ശര്‍മ്മയ്ക്ക് സമ്മാനിക്കും. രാകേഷ് ശര്‍മ്മയുടെ നാല് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.സമീപകാലത്ത് അന്തരിച്ച ശ്യാംബെനഗല്‍, ഷാജി എന്‍. കരുണ്‍, സുലൈമാന്‍ സിസെ, തപന്‍കുമാര്‍ ബോസ്, തരുണ്‍ ഭാര്‍ട്ടിയ, പി.ജയചന്ദ്രന്‍, ആര്‍.എസ് പ്രദീപ് എന്നിവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗവും മേളയില്‍ ഉണ്ടായിരിക്കും.
27ന് വൈകിട്ട് ആറു മണിക്ക് കൈരളി തിയേറ്ററില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ മല്‍സരവിഭാഗത്തിലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. പൊതുവിഭാഗത്തിന് 590 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീ. ൃലഴശേെൃമശേീി.ശളളസ.ശി എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയും കൈരളി തിയേറ്റര്‍ കോംപ്‌ളക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ് സെല്‍ വഴി നേരിട്ടും രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

Continue Reading

Film

17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം

Published

on

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ (IDSFFK) ഉദ്ഘാടന ചിത്രമായി പലസ്തീന്‍ ചിത്രം ‘ഫ്രം ഗ്രൗണ്ട് സീറോ’ പ്രദര്‍ശിപ്പിക്കും. ഇസ്രായേലിന്റെ നിഷ്ഠുരമായ അധിനിവേശത്തില്‍ ഞെരിഞ്ഞമരുന്ന ഗാസയിലെ ജനജീവിതത്തിന്റെ മുറിവുകളും ചെറുത്തുനില്‍പ്പിന്റെ കാഴ്ചകളുമാണ് 22 പലസ്തീന്‍ സംവിധായകരുടെ സംരംഭമായ ഈ ചിത്രം. 2025 ആഗസ്റ്റ് 22ന് വൈകിട്ട് ആറു മണിക്ക് മേളയുടെ ഉദ്ഘാടനച്ചടങ്ങിനുശേഷം കൈരളി തിയേറ്ററിലാണ് പ്രദര്‍ശനം.
2023 ഒക്ടോബര്‍ മുതല്‍ ഗാസയില്‍ നടന്നുവരുന്ന വംശഹത്യക്കു പിന്നിലെ അറിയപ്പെടാത്ത കഥകള്‍ പകര്‍ത്തുന്ന ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും അനിമേഷന്‍ ചിത്രങ്ങളുമടങ്ങിയതാണ് ഈ ആന്തോളജി. 1994ല്‍ ‘കര്‍ഫ്യൂ’ എന്ന ചിത്രത്തിലൂടെ കാന്‍ ചലച്ചിത്രമേളയില്‍ യുനെസ്‌കോ അവാര്‍ഡ് നേടിയ റഷീദ് മഷറാവിയാണ് ഈ ചലച്ചിത്രസമാഹാരം ഒരുക്കിയിരിക്കുന്നത്.
ഗാസയിലെ പലസ്തീന്‍ ചലച്ചിത്രകാരന്മാര്‍ക്ക് ധനസഹായം അനുവദിക്കുന്ന ‘ദ മഷറാവി ഫണ്ട്’ എന്ന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഈ ചിത്രം 2024ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഔദ്യോഗിക വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രൂക്ഷമായ ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കിടയിലും ഗാസയിലെ ചലച്ചിത്രരംഗം സജീവമാണ് എന്ന് തെളിയിക്കുകയാണ് ഈ സംരംഭം.
Continue Reading

Trending