തിരുവനന്തപുരം: കണ്ണൂരില്‍ കൊലപാതക രാഷ്ട്രീയം തുടരുന്ന സാഹചര്യത്തില്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വകുപ്പ് ഒഴിയണമെന്ന് കോണ്‍ഗ്രസ്. കണ്ണൂരില്‍ നിയന്ത്രണം വിട്ട രാഷ്ട്രീയ കൊലപാതകങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നത് തെളിയിച്ചിരിക്കുകയാണ്. അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര പതവിയില്‍ നിന്നും രാജിവെക്കാന്‍ അദ്ദേഹം തയ്യാറാവണം, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ബന്ധു നിയമത്തിലൂടെ അഴിമതി മന്ത്രിയായി മാറിയ ഇ.പി ജയരാജന് ഒരു നിമിഷം പോലും മന്ത്രി പദത്തില്‍ തുടരാന്‍ അധികാരമില്ല. ജയരാജന്‍ സ്വമേധയാ രാജി വെക്കുകയോ രാജിവെപ്പിക്കുകയോ വേണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
രാജി വിഷയത്തില്‍ 17ന് കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച് നടത്തും. അഴിമതിക്കെതിരെ നിലകൊള്ളുന്നു എന്ന അവകാശവാദവുമായി പ്രചരണം നടത്തി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ചുരിങ്ങിയ കാലത്തില്‍ തന്നെ അഴിമതിയാല്‍ മുഖം വികൃതമായെന്നും സുധീരന്‍ കുറ്റപ്പെടുത്തി.