X

മോഷണശ്രമത്തിനിടെ കണ്ണൂരിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു

കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് സമീപം ലോറി ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. കണിച്ചാർ പുളക്കുറ്റി സ്വദേശി വടക്കേത്ത് വിഡി ജിന്റോ(39) ആണ് ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടത്. മോഷണശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ഡ്രൈവറായിരുന്ന ജിന്റോ മാര്‍ക്കറ്റില്‍ ലോഡ് ഇറക്കാനായെത്തിയതായിരുന്നു.വെട്ടേറ്റതിനെ തുടർന്ന് ഓടിയ ജിന്റോ റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു. പ്രതികളാണെന്ന് സംശയിക്കുന്ന ചിലരെ കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

webdesk15: