ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട നിരാഹാര സമരം നടത്തി വന്ന കപില്‍ മിശ്ര വാര്‍ത്താ സമ്മേളനത്തിടെ കുഴഞ്ഞു വീണു. ഉടന്‍ കപില്‍ മിശ്രയെ രാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ പാര്‍ട്ടിയുടെ മൂന്ന് വര്‍ഷത്തെ സംഭാവനകളുടെ വിവരങ്ങള്‍ എഎപി മറച്ചുവെച്ചുകയാണെന്ന് കപില്‍ മിശ്ര ആരോപിച്ചിരുന്നു.

ഡല്‍ഹി മന്ത്രി സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെയാണ് അരവിന്ദ് കെജ്‌രിവാളിനെതിരെ കോഴ ആരോപണവുമായി കപില്‍ മിശ്ര രംഗത്തെത്തിയത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി കപില്‍ മിശ്ര ബുധനാഴ്ച നിരാഹാരം ആരംഭിക്കുകയും ചെയ്തു.