X

ആകാശസുരക്ഷ മെച്ചപ്പെടുത്തി കരിപ്പൂര്‍ വിമാനത്താവളം

മലപ്പുറം: വിമാനാപകടത്തെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തിന് നേരെ സംഘടിതമായ ആക്രമണങ്ങള്‍ നടന്നിരുന്നു. വിമാനത്താവളം പൂട്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് പല ആക്രമണങ്ങളും നടന്നിരുന്നത്്. എന്നാല്‍ വിമാനത്താവളത്തെ കുറിച്ചുള്ള മെച്ചപ്പെട്ട ചില കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സുരക്ഷയുടെ കാര്യത്തില്‍ ലോകത്തെ ഏത് ടേബിള്‍ ടോപ്പ് റണ്‍വേകളുടേതിനേക്കാള്‍ കിടപിടിക്കുന്നതാണ് കരിപ്പൂര്‍ വിമാനത്താവളത്തിലേത്. അഞ്ച് വര്‍ഷത്തിനിടെ കരിപ്പൂരിലെ ആകാശസുരക്ഷ പതിന്മടങ്ങാണ് മെച്ചപ്പെടുത്തിയത്.

2018-ല്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ 2850 മീറ്റര്‍ ബലപ്പെടുത്തിയിരുന്നു. ഇത് ഏതു കാലാവസ്ഥയിലും വലിയ വിമാനങ്ങള്‍ക്ക് യോജിക്കുന്നതാണ്. റണ്‍വേ ആന്റ് സേഫ്റ്റി ഏരിയ അഥവാ റിസ 90 മീറ്ററില്‍ നിന്ന് 240 മീറ്ററാക്കി ഉയര്‍ത്തി. റണ്‍വേയിലെ ഘര്‍ഷണം പരിശോധിക്കാനും യഥാസമയം നീക്കാനും പ്രത്യേക ആധുനിക സംവിധാനം. ഇതുവഴി മഴയില്‍ വിമാനം തെന്നിപ്പോകാനുള്ള സാധ്യതകള്‍ കുറയും. വൈമാനികര്‍ക്ക് റണ്‍വേ കൃത്യമായി കാണാനും ആശയവിനിമയം നടത്താനും റഡാറുമായി ബന്ധിപ്പിച്ചുള്ള എഡിഎസ്ബി സംവിധാനം ഏര്‍പ്പെടുത്തി. ഒപ്പം എയര്‍ട്രാഫിക് കണ്‍ട്രോള്‍ ശക്തിപ്പെടുത്തുകയും ചെയ്തു. പ്രതികൂല കാലാവസ്്ഥയില്‍ വിമാനമിറക്കാന്‍ രണ്ടു പുതിയ ഇന്‍സ്ട്രുമെന്റല്‍ ലാന്റിംഗ് സിസ്റ്റം. ആശയവിനിമയത്തിന് ആധുനിക ഡിവിഒആര്‍ സ്ഥാപിച്ചു. രാത്രിയില്‍ എളുപ്പത്തില്‍ വിമാനമിറക്കാന്‍ സിംപിള്‍ ടച്ച് സോണ്‍ ലൈറ്റ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആഗസ്റ്റ് ഏഴിനാണ് കരിപ്പൂരില്‍ വിമാനാപകടമുണ്ടാവുന്നത്. 19 പേരാണ് അപകടത്തില്‍ മരിച്ചത്.

chandrika: