X

പോകാന്‍ മെസി റെഡി, വാങ്ങാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയും; വില്‍ക്കാനില്ലെന്ന് ബാര്‍സ

ലണ്‍ന്‍: പുതിയ സീസണിന് മുന്നോടിയായി കളിക്കാരുടെ വേനല്‍ക്കാല കൈമാറ്റ വിപണി മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ആരംഭിക്കാനിരിക്കെ ചര്‍ച്ചായാകുന്നത് മെസി ബാര്‍സലോണ വിടുമോ എന്നത് തന്നെയാണ്. ബാര്‍സിലോണ ടീമിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മെസി ക്ലബ് വിടുമെന്ന സൂചനയാണ് നിലവില്‍ പുറത്തുവരുന്നത്. എന്നാല്‍ റൊണാള്‍ഡ് കോമാനെ ബാഴ്‌സലോണ മാനേജറായി നിയമിച്ചതോടെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ലയണല്‍ മെസ്സിയെ ടീമില്‍ തന്നെ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് മാനേജ്‌മെന്റ്ിന്റെ പ്രതീക്ഷ.

മെസിയെ ടീമിലെത്തിക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റി മുന്‍നിരയിലുണ്ട്. ഇതിനും മുമ്പും മെസിയെ ടീമിലെത്തിക്കാന്‍ സിറ്റി ശ്രമിച്ചിരുന്നു. എന്നാല്‍ താരത്തെ വില്‍ക്കാനില്ലെന്നാണ് ബാര്‍സിലോണ മാനേജ്‌മെന്റിന്റെ നിലപാട്. ബാര്‍സിലോണ ടീമിന്റെ നെടുംതൂണാണ് മെസിയെന്നും അദ്ദേഹം ടീമിനോടൊപ്പം ഉണ്ടാകുമെന്നും ബാര്‍സിലോണ ക്ലബ് പ്രസിഡണ്ട് ജോസഫ് മരിയ ബെര്‍ത്തോം വ്യക്തമാക്കി. നിലവില്‍ 2021 വരെയാണ് മെസിക്ക് ബാര്‍സിലോണയുമായി കരാറുള്ളത്.

web desk 3: