മാണ്ഡ്യ: കര്‍ണാടകത്തിലെ മാണ്ഡ്യക്കടുത്ത് മധൂറിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു.കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളാണ് മരിച്ചത്. ജയദീപ് (28), ഭാര്യ പൂക്കോട് സ്വദേശിനി വി.ആര്‍ ജ്ഞാനതീര്‍ഥ (27), കോട്ടാംപൊയില്‍ സ്വദേശി കിരണ്‍ (30), ഭാര്യ പന്നിയന്നൂര്‍ സ്വദേശിനി ജിന്‍സി രാജന്‍ (26) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ചുകയറുകയായിരുന്നു. വാഹനമോടിച്ചിരുന്ന ജയദീപടക്കം മൂന്നു പേര്‍ സംഭവസ്ഥലത്തുവെച്ച് മരിച്ചു. ഒരാള്‍ ആസ്പത്രിയിലേക്കുള്ള വഴിമധ്യെയും മരണത്തിന് കീഴടങ്ങി. ഒരാഴ്ച്ചമുമ്പാണ് കിരണിന്റെയും ജിന്‍സിയുടെയും വിവാഹം നടന്നത്.