കോഴിക്കോട്: വിനോദയാത്രക്ക് പോയ രണ്ട് പേരെ കര്‍ണാടകയിലെ ഗോകര്‍ണത്ത് തിരയില്‍പ്പെട്ട് കാണാതായി. അക്ഷയ് (19), സജീര്‍ (19) എന്നിവരെയാണ് കാണാതായത്. കോഴിക്കോട് സ്വദേശികളാണ്.

ഇന്നലെയാണ് സംഭവം. ഇന്നലെ ഉച്ചയോടെ ഇവരെ തിരയില്‍ പെട്ട് കാണാതാവുകയായിരുന്നു. കൂടെയുണ്ടായിരുന്ന അല്‍താഫ് , ഫാരിസ്, സജ്ജാദ് എന്നിവര്‍ സുരക്ഷിതരാണ്.