X
    Categories: indiaNews

കര്‍ണാടക ബിജെപിയില്‍ പോര് മുറുകുന്നു; ആരോഗ്യമന്ത്രിയെ മുഖ്യമന്ത്രി മാറ്റി

ബംഗളൂരു: കര്‍ണാടക മന്ത്രിസഭയില്‍ പോര് മുറുകുന്നു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി ബി ശ്രീരാമലുവിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി മുഖ്യമന്ത്രി യെഡിയൂരപ്പ. മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകറിനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ചുമതല നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ എത്തിയ ആളാണ് സുധാകര്‍.

ഇതിന് മുമ്പും മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട് കര്‍ണാടക ബിജെപിയില്‍ വലിയ പൊട്ടിത്തെറിയുണ്ടായിരുന്നു. മുഖ്യമന്ത്രി യെഡിയുരപ്പക്കെതിരെ നിരവധി എംഎല്‍എമാരായിരുന്നു രംഗത്തെത്തിയിരുന്നത്. നിലവില്‍ ആരോഗ്യമന്ത്രിയെ മാറ്റിയത് ബിജെപിയില്‍ വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ആരോഗ്യ മന്ത്രിയെ മാറ്റിയ നടപടി സംസ്ഥാനത്തെ കോവിഡ് പ്രതിരോധം പാളിയതിന്റെ തെളിവാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കോവിഡ് വ്യാപനം തുടങ്ങിയ കാലം മുതല്‍ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയായിരുന്നു എന്നതിന്റെ തെളിവാണിതെന്ന് പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ട്വീറ്റ് ചെയ്തു. കര്‍ണാടക സര്‍ക്കാരിന്റെ കഴിവുകേട് മൂലമാണ് സംസ്ഥാനത്ത് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായതെന്നും അദ്ദേഹം ആരോപിച്ചു.

web desk 3: