ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപടത്തില്‍ മരിച്ചു. എം.എല്‍.എ സിദ്ദു ന്യാമഗൗഡയാണ് മരിച്ചത്. ഗോവയില്‍ നിന്ന് ബാഗല്‍കോട്ടയിലേയ്ക്ക് കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. തുളസിഗേരിയ്ക്ക് സമീപമായിരുന്നു അപകടമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജാംഗണ്ഡി മണ്ഡലത്തില്‍ ബി.ജെപി.യുടെ ശ്രീകാന്ത് കുല്‍ക്കര്‍ണിയെ 2500ഓളം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിദ്ദു ന്യാമഗൗണ്ട നിയമസഭയിലെത്തിയത്. സിദ്ദു ന്യാമഗൗഡ വിയോഗത്തില്‍ വിയോഗത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അനുശോചനം അറിയിച്ചു