X
    Categories: CultureNewsViews

കര്‍ണാടക: ബി.ജെ.പിക്ക് കനത്ത തിരിച്ചടി; സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി സുപ്രീംകോടതി ഉത്തരവ്. വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ എപ്പോള്‍ തീരുമാനം എടുക്കണമെന്നത് സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്നും അതില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നും കോടതി പറഞ്ഞു. 15 വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്.

15 എം.എല്‍.എമാരുടെ രാജി സ്പീക്കര്‍ സ്വീകരിക്കാത്തതിനെതിരെയാണ് അവര്‍ കോടതിയെ സമീപിച്ചത്. ജൂലൈ 11ന് കേസ് പരിഗണിച്ച കോടതി അന്ന് രാത്രി 12 മണിക്കകം രാജിക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്ന് കോടതി സ്പീക്കറോട് നിര്‍ദേശിച്ചു. എന്നാല്‍ പെട്ടന്ന് തീരുമാനമെടുക്കാനാവില്ലെന്നും കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നും സ്പീക്കര്‍ നിലപാടെടുത്തു.

ഒരു എം.എല്‍.എ രാജി സമര്‍പ്പിക്കുമ്പോഴേക്കും സ്പീക്കര്‍ തീരുമാനമെടുക്കണമെന്ന് പറയാനാവില്ല. രാജിക്ക് പിന്നില്‍ പ്രലോഭനങ്ങളുണ്ടോ എന്നതടക്കം പരിശോധിക്കേണ്ടതുണ്ട്. അതിന് സമയം വേണമെന്നുമായിരുന്നു സ്പീക്കറുടെ നിലപാട്. ഈ നിലപാട് അംഗീകരിക്കുന്നതാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: