Connect with us

india

കര്‍ണാടകയിലെ 224 സീറ്റുകളിലേക്കുള്ള നിയമസഭാവോട്ടെടുപ്പ് ഉടന്‍: കോണ്‍ഗ്രസ് മുന്‍തൂക്കമെന്ന്

ഉടന്‍: കോണ്‍ഗ്രസ് മുന്‍തൂക്കമെന്ന് സര്‍വേകള്‍

Published

on

ബംഗളൂരു: കര്‍ണാടകയിലെ 224 സീറ്റുകളിലേക്കുള്ള നിയമസഭാവോട്ടെടുപ്പ് ഏഴുമണിക്കാരംഭിക്കും. ഒരു മാസത്തിലധികം നീണ്ട കനത്ത പ്രചാരണങ്ങള്‍ക്കൊടുവില്‍ കര്‍ണാടക ബൂത്തിലേക്ക്. കോണ്‍ഗ്രസും ബി.ജെ.പിയും ജെ.ഡി.എസും തമ്മിലുളള ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നതെങ്കിലും മിക്ക മണ്ഡലങ്ങളിലും കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ പോരാട്ടമാണ്. മോദി നേരിട്ടാണ് ബി.ജെ.പിയുടെ പ്രചാരണം ഏറ്റെടുത്തത്. പാര്‍ട്ടിയിലെ പോരും കമ്മീഷന്‍രാജും ബി.ജെ.പിയുടെ പതനം ഉറപ്പാക്കിയിരിക്കയാണ്. കോണ്‍ഗ്രസിനാണ് മുന്‍തൂക്കമെന്നാണ് എല്ലാ അഭിപ്രായസര്‍വേകളും പറയുന്ന്.
രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ആറു മണിവരെയാണ് പോളിങ്. 2.67 കോടി പുരുഷന്‍മാരും 2.64 കോടി സ്ത്രീകളും 4927 മറ്റുള്ളവരും അടക്കം 5.31 കോടി സമ്മതിദായകരാണ് ആകെയുള്ളത്. 2615 സ്ഥാനാര്‍ത്ഥികള്‍ 224മണ്ഡലങ്ങളിലായി ജനവിധി തേടുന്ന സംസ്ഥാനത്ത് 58,545 പോളിങ് സ്‌റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.
ഭരണവിരുദ്ധ വികാരവും ഒപ്പം 40 ശതമാനം കമ്മീഷന്‍ സര്‍ക്കാറെന്ന പ്രചാരണവും ബി.ജെ.പിയില്‍ നിന്നും മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടതും വീരശൈവ, ലിംഗായത്തുകള്‍ കോണ്‍ഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതും മുസ്്‌ലിംകള്‍ക്കെതിരായ ബി.ജെ.പി സര്‍ക്കാറിന്റെ സംവരണ വിരുദ്ധ നീക്കവും ഉള്‍പ്പെടെ ഒരുപിടി അനുകൂല സാഹചര്യങ്ങളാല്‍ രാഷ്ട്രീയ കാലാവസ്ഥ കോണ്‍ഗ്രസിന് അനുകൂലമാണ്. സോണിയ ഗാന്ധി, രാഹുല്‍, പ്രിയങ്ക, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ ഉള്‍പ്പെടെയുള്ളവരെ ഇറക്കിയുള്ള പ്രചാരണവും ഫലം കാണുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യോഗി ആദിത്യനാഥ് തുടങ്ങിയവരെ അണിനിരത്തി തീവ്ര ഹിന്ദുത്വയില്‍ ഊന്നിയ പ്രചരണമാണ് ബി.ജെ.പി നടത്തിയത്. വര്‍ഗീയ ധ്രുവീകരണത്തിന് കോപ്പ് കൂട്ടാന്‍ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന കോ ണ്‍ഗ്രസ് പ്രചാരണവും പരമാവധി ബി.ജെ.പി ഉപയോഗപ്പെടുത്തിയിരുന്നു. മൈസൂരു മേഖലയില്‍ തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ നിന്നും പരമാവധി സീറ്റുകള്‍ സംഭരിക്കാനാണ് ജെ.ഡി.എസിന്റെ ശ്രമം. തൂക്കു ഭരണം വന്നാല്‍ നിര്‍ണായകമാവുക ജെ.ഡി.എസ് സീറ്റുകളായിരിക്കും.

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

india

വി​ദ്വേ​ഷ പോ​സ്റ്റ്: ബി.​ജെ.​പി​ക്കെ​തി​രെ കേ​സ്

എ​ക്സി​ൽ ക​ർ​ണാ​ട​ക ബി.​ജെ.​പി​യു​ടെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ലെ ‘കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യോ അ​തോ മു​സ്‍ലിം ലീ​ഗി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക​യോ’ എ​ന്ന പോ​സ്റ്റി​​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി.

Published

on

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ വി​ദ്വേ​ഷ പോ​സ്റ്റി​ട്ട​തി​ന് ക​ർ​ണാ​ട​ക ബി.​ജെ.​പി​ക്കെ​തി​രെ പൊ​ലീ​സ് കേ​​സെ​ടു​ത്തു. കോ​ൺ​ഗ്ര​സ് ന​ൽ​കി​യ പ​രാ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം, മ​ല്ലേ​ശ്വ​രം പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. എ​ക്സി​ൽ ക​ർ​ണാ​ട​ക ബി.​ജെ.​പി​യു​ടെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ലെ ‘കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യോ അ​തോ മു​സ്‍ലിം ലീ​ഗി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക​യോ’ എ​ന്ന പോ​സ്റ്റി​​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി.

ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ത്രു​ത​യും വി​ദ്വേ​ഷ​വും വ​ള​ർ​ത്താ​ൻ ശ്ര​മി​ച്ച​തി​നാ​ണ് കേ​സ്. ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ 125 ആം ​വ​കു​പ്പു പ്ര​കാ​ര​വും ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ 153 വ​കു​പ്പു പ്ര​കാ​ര​വു​മാ​ണ് കേ​സ്. മു​സ്‍ലിം​ക​ൾ​ക്ക് സ്വ​ത്ത് വി​ത​ര​ണം ചെ​യ്യും, പ്ര​ത്യേ​ക സം​വ​ര​ണം ന​ൽ​കും, മു​സ്‍ലിം​ക​ളെ നേ​രി​ട്ട് ജ​ഡ്ജി​യാ​യി നി​യ​മി​ക്കും തു​ട​ങ്ങി​യ​വ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ലു​ണ്ടെ​ന്ന വ​സ്തു​ത​വി​രു​ദ്ധ പോ​സ്റ്റാ​ണ് ബി.​ജെ.​പി സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ത്.

Continue Reading

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

Trending