കോഴിക്കോട്: ഗുണ്ടല്‍പേട്ടയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡിവൈഡറിലിടിച്ച് കണ്ടക്ടര്‍ മരിച്ചു. കോഴിക്കോട് സ്വദേശി ഷിജു(35) ആണ് മരിച്ചത്. ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് മറിഞ്ഞത്. ഗുണ്ടല്‍പേട്ട കാക്കല്‍ തൊണ്ടിക്ക് സമീപം രാത്രി മൂന്നു മണിക്കാണ് അപകടം ഉണ്ടായത്. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അപകടത്തിന്റെ ആഘാതത്തില്‍ ബസ്സിന്റെ പിന്‍ചക്രങ്ങള്‍ ഊരിത്തെറിച്ച് പോയനിലയിലാണ്.