kerala
കാസർഗോഡ് ഡി.സി സി ജനറൽ സെക്രട്ടറി വിനോദ് കുമാർ കുഴഞ്ഞുവീണു മരിച്ചു
ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം
കാസർകോട്: കാസർഗോഡ് ഡി.സി സി ജനറൽ സെക്രട്ടറി വിനോദ് കുമാർ (45) കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് പുലർച്ചെ വീട്ടിൽവെച്ചാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
kerala
കൊണ്ടോട്ടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 17 കാരി മരിച്ചു
പുല്‍പ്പറ്റ തോട്ടേക്കാട് സ്വദേശിയായ ഗോപിനാഥന്റെ മകളാണ് മരിച്ചത്.
മലപ്പുറം: കൊണ്ടോട്ടി നെടിയിരിക്കുന്നത് ചാരംകുത്തില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് 17 വയസുകാരി ഗീതിക മരിച്ചു. പുല്‍പ്പറ്റ തോട്ടേക്കാട് സ്വദേശിയായ ഗോപിനാഥന്റെ മകളാണ് മരിച്ചത്.
ബൈക്കില്‍ കൂടെയുണ്ടായിരുന്ന കസിന്‍, മലപ്പുറം പൂക്കൊളത്തൂര്‍ സ്വദേശി മിഥുന്‍ നാഥ് പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.
കോഴിക്കോട്പാലക്കാട് ദേശീയപാതയില്‍, പാലക്കാട് ദിശയില്‍ പോകുകയായിരുന്ന തമിഴ്നാട് രജിസ്‌ട്രേഷന്‍ ലറിയും, കോഴിക്കോട്ടേക്ക് യാത്രയായിരുന്ന ബൈക്കും തമ്മിലാണ് അപകടം ഉണ്ടായത്. സംഭവം നടന്നത് ഇന്നലെ രാത്രി 11:30ഓടെ ആണ്.
kerala
നൂറ് രൂപ ചൊല്ലി തര്‍ക്കം; താമരശ്ശേരിയില്‍ യുവാവിന് കുത്തേറ്റു
നൂറ് രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് വഴിമാറിയത്.
കോഴിക്കോട്: താമരശ്ശേരി കെടവൂര്‍ പൊടിപ്പില്‍ സ്വദേശിയായ രമേശന് കത്തിക്കുത്തേറ്റ് പരിക്കേറ്റു. നൂറ് രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് വഴിമാറിയത്.
സംഭവം പുതുപ്പാടി പഞ്ചായത്ത് ബസാറില്‍ ശനിയാഴ്ച വൈകിട്ടോടെയാണ് നടന്നത്. കൂടെ ജോലിചെയ്യുന്ന ബന്ധുവും അദ്ദേഹത്തിന്റെ മരുമകനുമാണ് കത്തിയും കല്ലും ഉപയോഗിച്ച് ആക്രമിച്ചെന്നാണ് രമേശന്റെ പരാതി.
തര്‍ക്കത്തിനിടെ രമേശന്റെ തലയ്ക്കും കൈമുട്ടിനും പരിക്കേല്‍ക്കുകയായിരുന്നു. ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
kerala
അരൂര്‍തുറവൂര്‍ ഉയരപ്പാത ദുരന്തം: മരിച്ച രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം
രാജേഷിന്റെ കുടുംബത്തിന് നിര്‍മാണക്കമ്പനിയായ അശോക ബില്‍ഡ് കോണ്‍ ലിമിറ്റഡ് 25 ലക്ഷം രൂപ ധനസഹായം നല്‍കി.
ഹരിപ്പാട്: അരൂര്‍തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡര്‍ വീണുണ്ടായ ദാരുണ അപകടത്തില്‍ മരിച്ച പള്ളിപ്പാട് തെക്കേക്കര കിഴക്ക് ജിഷ്ണു ഭവനത്തിലെ സി.ആര്‍. രാജേഷിന്റെ കുടുംബത്തിന് നിര്‍മാണക്കമ്പനിയായ അശോക ബില്‍ഡ് കോണ്‍ ലിമിറ്റഡ് 25 ലക്ഷം രൂപ ധനസഹായം നല്‍കി.
ശനിയാഴ്ച രാവിലെ 11.30യ്ക്ക് രാജേഷിന്റെ വീട്ടിലെത്തിയ കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ ബി. പ്രദീപ്, രാജേഷിന്റെ ഭാര്യ ഷൈലജയ്ക്ക് 25 ലക്ഷം രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കൈമാറി. സഹായം കൈമാറുന്ന ചടങ്ങില്‍ ഉയരപ്പാത നിര്‍മാണക്കമ്പനിയുടെ കണ്‍സ്ട്രക്ഷന്‍ മാനേജര്‍ സിബില്‍ ശ്രീധര്‍, ഗ്രാമപഞ്ചായത്ത് അംഗം റേച്ചല്‍ വര്‍ഗീസ്, സ്‌പെഷല്‍ തഹസില്‍ദാര്‍ ബിജി, പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ കൊളഞ്ഞിക്കൊമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
രാജേഷിന്റെ പിതാവ് രാജപ്പന്‍, അമ്മ സരസമ്മ, മക്കളായ ജിഷ്ണുരാജ്, കൃഷ്ണവേണി, റവന്യൂ, വില്ലേജ്, പൊലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
അപകടത്തില്‍ മരിച്ച രാജേഷിന്റെ കുടുംബത്തിന്റെ സാമ്പത്തിക പുനരധിവാസത്തിനായുള്ള ആദ്യഘട്ട സഹായമായിട്ടാണ് കമ്പനി ഈ തുക നല്‍കിയത്.
-
india16 hours agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala17 hours ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala16 hours agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala15 hours agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala18 hours agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News17 hours agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
News12 hours agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
kerala17 hours agoപ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

