കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം നേതാവ് പി. ജയരാജന്‍ അടക്കമുള്ളവര്‍ക്കെതിരെ യു.എ.പി.എ നിലനില്‍ക്കും. പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് തള്ളി. യു.എ.പി.എ നിലനില്‍ക്കുമെന്ന സിംഗിള്‍ബെഞ്ച് വിധിക്കെതിരായാണ് അപ്പീല്‍ നല്‍കിയത്.

കേസിലെ 25ാം പ്രതിയായ ജയരാജനാണു കൊലയ്ക്ക് പിന്നിലെ മുഖ്യ ആസൂത്രകന്‍ എന്നാണ് സി.ബി.ഐ കണ്ടെത്തല്‍. സി.പി.എം പയ്യന്നൂര്‍ മുന്‍ ഏരിയ സെക്രട്ടറി ടി.ഐ മധുസൂദനന്‍, തലശ്ശേരി ഈസ്റ്റ് കതിരൂര്‍ സ്വദേശികളായ കുന്നുമ്മല്‍ റിജേഷ്, കട്ട്യാല്‍ മീത്തല്‍ മഹേഷ്, കുളപ്പുറത്തുകണ്ടി സുനില്‍കുമാര്‍, വി.പി സജിലേഷ് എന്നിവരാണ് മറ്റു പ്രതികള്‍