മുംബൈ: മാന്‍വേട്ടകേസില്‍ ജാമ്യത്തിലിറങ്ങിയ ബോളിവുഡ് താരം സല്‍മാന്‍ ഖാന് പിന്തുണയുമായി ബോളിവുഡ്. ജാമ്യത്തിലിറങ്ങിയ സല്‍മാന്റെ വീട്ടിലേക്ക് താരങ്ങളുടെ നീണ്ട നിരയാണ്.

താരങ്ങളായ കത്രീന കൈഫ്, ഹുമാഖുറൈശി, ഡെയ്‌സി ഷാ, സാഖിബ് സലീം, വരുണ്‍ ധവാന്‍, മാലൈക അറോറ, ബോബി ഡിയോള്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ സല്‍മാന്റെ വീട്ടിലെത്തി.

വീട് സന്ദര്‍ശിക്കുന്ന താരങ്ങളുടെ ചിത്രങ്ങള്‍ ഇതിനോടകം വൈറലാവുകയും ചെയ്തു. ജാമ്യം കിട്ടിയ സല്‍മാന്‍ മുംബൈയിലെ വീട്ടില്‍ ആരാധകരെ അഭിവാദ്യം ചെയ്തിരുന്നു.

ഇന്നലെയാണ് മാന്‍വേട്ട കേസില്‍ ജയിലില്‍ അടക്കപ്പെട്ട സല്‍മാന്‍ഖാന് ജാമ്യം ലഭിച്ചത്. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലും അമ്പതിനായിരം രൂപയുടെ ബോണ്ടിലുമാണ് ജാമ്യം. രണ്ടു ദിവസത്തെ ജയില്‍വാസത്തിനുശേഷം സല്‍മാന്‍ഖാന്‍ ഇന്നലെ രാത്രിയോടെ തന്നെ ജയില്‍ മോചിതനായി.

വന്യജീവി സംരക്ഷണ നിയമപ്രകാരം അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ച സല്‍മാനെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. സല്‍മാന്‍ഖാനടക്കം ഏഴു പേരാണ് കേസിലെ പ്രതികള്‍. 1998 സെപ്തംബര്‍ 26ന് ജോധ്പൂരിലെ ഭവാഭില്‍ വെച്ചും 28ന് ഗോദാഫാമില്‍ വെച്ചുമാണ് സല്‍മാന്‍ മൃഗത്തെ വേട്ടയാടിയത്. ഹം സാഥ് സാഥ് ഹേന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.

ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശം വെച്ച കേസില്‍ സല്‍മാനെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. കേസില്‍ മറ്റു താരങ്ങളായ സൈഫ് അലിഖാന്‍, നീലം, സൊനാലി ബെന്ദ്ര, തബു എന്നിവരെ കോടതി വെറുതെ വിട്ടു.

 

Cute #aahilsharma with #SalmanKhan

A post shared by Viral Bhayani (@viralbhayani) on