ആലപ്പുഴ: കായംകുളത്ത് ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ക്ക് വെട്ടേറ്റു. കൃഷ്ണപുരം സ്വദേശിയായ അഖിലേഷ്, മിഥുന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാപ്പില്‍മേക്ക് മൃഗാശുപത്രിക്ക് സമീപമായിരുന്നു സംഭവം. നാലു പേരടങ്ങിയ സംഘമാണ് രണ്ടു പേരെയും ആക്രമിച്ചത്. അക്രമിസംഘത്തിലെ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. കൃഷ്ണപുരം സ്വദേശികളായ പ്രസന്നന്‍, പ്രഭാത് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

അക്രമിസംഘം വാക്ക് തര്‍ക്കത്തിനിടെ മിഥുനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് അക്രമം തടയാനെത്തിയ അഖിലേഷിനും വെട്ടേല്‍ക്കുകയായിരുന്നു.