X

ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസാകണമെന്ന കേന്ദ്ര നിർദേശം കേരളം വീണ്ടും തള്ളി

ഒന്നാം ക്ലാസ് പ്രവേശനം അഞ്ച് വയസിൽ വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മന്ത്രി വി ശിവൻകുട്ടി. അഞ്ച് വയസിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികൾ പ്രാപ്തരാകുകയാണെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് വേണമെന്ന് കേന്ദ്രം നിർദേശം നൽകിയിരുന്നുവെങ്കിലും കേരളം ഇത് തള്ളി. കഴിഞ്ഞ വർഷവും കേന്ദ്രത്തിന്റെ നിർദേശം കേരളം തള്ളിയിരുന്നു.

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു. 4,27,105 കുട്ടികളാണ് ഇത്തവണ എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. 2971 പരീക്ഷാ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു

536 കുട്ടികൾ ഗൾഫിലും 285 പേർ ലക്ഷദ്വീപിലും പരീക്ഷ എഴുതും. ഹയർ സെക്കൻഡറി തലത്തിൽ 4,14,151 പ്ലസ് വണ്ണിലും 4,41,213 പേർ പ്ലസ് ടുവിലും പരീക്ഷ എഴുതുന്നുമ്ട്. 27,000 അധ്യാപകരെയാണ് പരീക്ഷാ ഡ്യൂട്ടിക്കായി നിയമിച്ചിട്ടുള്ളത്. മൂല്യനിർണയം ഏപ്രിൽ ഒന്നിന് തുടങ്ങും. മേയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

webdesk14: