X

പ്രീസീസണ്‍; കേരള യുണൈറ്റഡ് എഫ്‌സിയോട് തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: പ്രീസീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പരാജയത്തോടെ തുടക്കം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഐഎസ്എല്‍ ക്ലബിന്റെ തോല്‍വി. ഐലീഗ് രണ്ടാം ഡിവിഷനില്‍ കളിക്കുന്ന കേരള യുണൈറ്റഡ് എഫ്‌സിയോടാണ് ബ്ലാസ്റ്റേഴ്‌സ് കീഴടങ്ങിയത്. 42ആം മിനിട്ടില്‍ ബുജൈര്‍ ആണ് കേരള യുണൈറ്റഡിന്റെ വിജയഗോള്‍ നേടിയത്. ഗോകുലം കേരളയുടെ മുന്‍ പരിശീലകന്‍ ബിനോ ജോര്‍ജ് പരിശീലകനായതിനു ശേഷം കേരള യുണൈറ്റഡ് ആദ്യമായി കളിച്ച മത്സരമായിരുന്നു ഇത്. 27ആം തീയതി ഈ ടീമുകള്‍ തന്നെ വീണ്ടും ഏറ്റുമുട്ടും.

web desk 1: