മാഡ്രിഡ്: ഫുട്‌ബോളിന്റെ ഇറ്റില്ലമാണ് സ്‌പെയിന്‍. ലോകത്തിലെ വമ്പന്‍ ക്ലബുകളുടെ ആസ്ഥാനം. ശതകോടീശ്വരന്‍മാരായ നിരവധി ഫുട്‌ബോള്‍ താരങ്ങള്‍ പന്ത് തട്ടുന്ന ഇടം. മെസ്സി, റൊണാള്‍ഡോ, നെയ്മര്‍, സുവാരസ്, ബെയ്ല്‍ തുടങ്ങി എണ്ണിയാല്‍ ഒതുങ്ങാത്ത താരങ്ങളുടെ സ്വന്തം കളിക്കളം. അങ്ങനെയുളള സ്‌പെയിനിലെ മാധ്യമ പ്രവര്‍ത്തകയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഹോസു പ്രിറ്റോ. എങ്ങനെയെന്നല്ലേ?, സ്‌പെയിനെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കൊച്ചിയിലെത്തുന്ന കാണികളുടെ എണ്ണം പറഞ്ഞ ഹോസു അവതാരകയെ ഞെട്ടിച്ചത്.

gallery-image-570859610ഇന്ത്യയിലെ തന്റെ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഒരോ മത്സരവും കാണാന്‍ എണ്‍പത്തിയയ്യാരിത്തിലധികം കാണികള്‍ എത്തുമെന്നാണ് ഹോസു അവകാശപ്പെട്ടത്. കാണികളുടെ കണക്ക് കേട്ട അവതാരക അക്കാര്യം എടുത്തെത്തെടുത്ത് പറഞ്ഞ് തന്റെ ആശ്ചര്യം രേഖപ്പെടുത്തുകയായിരുന്നു. സ്‌പെയിനിനെ കൂടാതെ ഫിന്‍ലന്‍ഡ്, ഇറ്റലി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ പന്ത് തട്ടിയിട്ടുളള തനിക്ക് ഇന്ത്യ തന്ന അനുഭവം ഒരിക്കലും മറക്കാനാകില്ലെന്നും അവിടത്തെ കാണികളും ആരാധകരും തന്നെ സ്‌നേഹം കൊണ്ട് പൊതിയുകയാണെന്നും ഹോസു സൂചിപ്പിക്കുന്നു.

1481885765-5826match48josuint

കേരള ബ്ലാസ്റ്റേഴ്‌സിനായി കഴിഞ്ഞ രണ്ട് സീസണിലും ബൂട്ടണിഞ്ഞ താരമാണ് ഹോസു പ്രിറ്റോ. ബ്ലാസ്റ്റേഴ്‌സിനായി 25 മത്സരങ്ങള്‍ കളിച്ച ഹോസു ഒരു ഗോള്‍ നേടുകയും ആറു ഗോളിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. കഠിനാധ്വാനിയായ ഈ കളിക്കാരന്‍ കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരവുമായിരുന്നു.