X

ബിഹാറിനെ തകര്‍ത്ത് കേരളം; കേരളത്തിന് ഇരട്ടി വിജയം

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് ഇരട്ടി വിജയം. കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ബിഹാറിനെതിരെ ഇറങ്ങിയ കേരളാ ടീം ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് പരാജയപ്പെടുത്തി.

കേരളത്തിനായി നിജോ ഗില്‍ബര്‍ട്ടാണ് ഇരട്ട ഗോള്‍ നേടി ഇരട്ടി സന്തോഷം നല്‍കിയത്. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ വിശാഖ് മോഹനും അബ്ദുള്‍ റഹീമുമാണ് കേരളത്തിനായി ഗോള്‍ നേടി. മത്സരത്തില്‍ കുടുതല്‍ ഗോളടിക്കാനുള്ള അവസരങ്ങള്‍ കേരളം നഷ്ടപ്പെടുത്തുകയും ചെയ്തു. രണ്ട് ഗോളിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് ബിഹാര്‍ ഒരു ഗോള്‍ തിരിച്ചടിച്ചത്. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോഴാണ് കേരളത്തിന്റെ നാലാം ഗോള്‍ പിറന്നത്.

ഇത് കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണ്. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെ ഏഴ് ഗോളുകള്‍ക്ക് കേരളം പരാജയപ്പെടുത്തിയിരുന്നു. കേരളം അടുത്തമത്സരത്തില്‍ ആന്ധ്രാപ്രദേശുമായി ഏറ്റുമുട്ടും.

webdesk13: