X

പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ പരാജയമാണെന്ന് പ്രതിപക്ഷം

പ്രളയത്തിന് ശേഷം രൂപീകരിച്ച റീബില്‍ഡ് കേരള പദ്ധതി പരാജയമെന്ന് പതിപക്ഷം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.അതേസമയം റീ ബില്‍ഡ് കേരള പരാജയമെന്ന് പറയുന്നത് പ്രത്യേക ചിന്തയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

അതേസമയം പ്രളയത്തില്‍ പതിനയ്യായിരം വീടുകള്‍ പൂര്‍ണ്ണമായി നശിച്ചെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. പതിനായിരം വീടുകള്‍, ഉടമകള്‍ തന്നെ പുനര്‍ നിര്‍മ്മിക്കാമെന്ന് അറിയിച്ചു. മൂവായിരം വീടുകള്‍ സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കി. 21 അണക്കെട്ടുകളുടെ എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. 27 കേന്ദ്രങ്ങളില്‍ റസ്‌ക്യൂ കേന്ദ്രങ്ങളുടെ നിര്‍മാണം തുടങ്ങിയെന്നും മന്ത്രി ചോദ്യോത്തരവേളയില്‍ പറഞ്ഞു.

web desk 3: