തിരുവനന്തപുരം: നിയമസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച ഏഴുമണിക്കൂര്‍ പിന്നിട്ടിട്ടും ഇപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയുകയാണ്. അതിനിടയില്‍ എല്ലാദിവസവും വൈകിട്ട് ആറുമണിക്ക് പ്രഖ്യാപിക്കുന്ന കോവിഡ് കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇരുവരുടെയും ഓഫീസും കണക്ക് പുറത്ത് വിടാന്‍ മറന്നു.

മുഖ്യമന്ത്രി പത്രസമ്മേളനം നടത്താതിരിക്കുന്ന സാഹചര്യങ്ങളില്‍ പിആര്‍ഡി വകുപ്പും ആരോഗ്യവകുപ്പുമാണ് ഈ കണക്ക് പുറത്ത് വിടാറുള്ളത്. എന്നാല്‍ നിയമസഭ സമ്മേളനം നീണ്ടതോടെ കോവിഡ് കണക്കുകള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സാധാരണ ആറ് മണിക്കാണ് കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വരുന്നതെങ്കില്‍ രണ്ടര മണിക്കൂര്‍ പിന്നിട്ടിട്ടും കോവിഡ് കണക്കുകള്‍ പുറത്ത് വന്നിട്ടില്ല.