കൊച്ചി: തൃശൂര്‍ ജില്ലയിലെ മതിലകത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. മൂന്ന് മാസത്തേക്കാണ് ഉത്തരവ് നടപ്പാക്കുന്നത് കോടതി തടഞ്ഞത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്‌കൂളിന് രജിസ്‌ട്രേഷന്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ അടച്ചു പൂട്ടാന്‍ ഉത്തരവിട്ടത്.

ഉത്തരവിനെതിരെ മാനേജ്‌മെന്റ് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് പി.വി ആശ പരിഗണിച്ചത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ച് സ്‌കൂളിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.