X

ഇടത് എംഎല്‍എമാരുടെ സഭയിലെ അഴിഞ്ഞാട്ടം; കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ കോടതിയില്‍

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് മന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ നിയമസഭയില്‍ അഴിഞ്ഞാടിയ ഇടത് എംഎല്‍എമാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍. ഇവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഹര്‍ജിയില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കും.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെയാണ് കേസുള്ളത്. കേസ് അടിയന്തരമായി കേള്‍ക്കണമെന്ന പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ആവശ്യപ്രകാരമാണ് നാളെ കേസില്‍ വാദം കേള്‍ക്കുന്നത്.

2011-16 സഭയിലെ ഇടത് എംഎല്‍എമാരായ കെ അജിത്, കുഞ്ഞമ്പു മാസ്റ്റര്‍, ഇപി ജയരാജന്‍, സികെ സദാശിവന്‍, വി ശിവന്‍കുട്ടി, കെടി ജലീല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറി നാശനഷ്ടം വരുത്തിയെന്നാണ് കേസ്. ജര്‍മന്‍ നിര്‍മിത മൈക്ക് സിസ്റ്റം ഉള്‍പ്പെടെ 2.5 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരുന്നത്.

Test User: