Connect with us

kerala

ഇടത് എംഎല്‍എമാരുടെ സഭയിലെ അഴിഞ്ഞാട്ടം; കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ കോടതിയില്‍

കേസ് അടിയന്തരമായി കേള്‍ക്കണമെന്ന പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ആവശ്യപ്രകാരമാണ് നാളെ കേസില്‍ വാദം കേള്‍ക്കുന്നത്.

Published

on

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് മന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ നിയമസഭയില്‍ അഴിഞ്ഞാടിയ ഇടത് എംഎല്‍എമാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍. ഇവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഹര്‍ജിയില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കും.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെയാണ് കേസുള്ളത്. കേസ് അടിയന്തരമായി കേള്‍ക്കണമെന്ന പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ആവശ്യപ്രകാരമാണ് നാളെ കേസില്‍ വാദം കേള്‍ക്കുന്നത്.

2011-16 സഭയിലെ ഇടത് എംഎല്‍എമാരായ കെ അജിത്, കുഞ്ഞമ്പു മാസ്റ്റര്‍, ഇപി ജയരാജന്‍, സികെ സദാശിവന്‍, വി ശിവന്‍കുട്ടി, കെടി ജലീല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറി നാശനഷ്ടം വരുത്തിയെന്നാണ് കേസ്. ജര്‍മന്‍ നിര്‍മിത മൈക്ക് സിസ്റ്റം ഉള്‍പ്പെടെ 2.5 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരുന്നത്.

kerala

മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

69 വയസായിരുന്നു. അർബുദബാധിതനായി കഴിഞ്ഞ കുറേനാളായി ചികിത്സയിലായിരുന്നു

Published

on

സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ സംസ്ഥാന ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം. 69 വയസായിരുന്നു. അർബുദബാധിതനായി കഴിഞ്ഞ കുറേനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 29നാണ് രോഗം മൂർച്ഛിച്ച് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിച്ചത്. ഇന്ന് ആരോഗ്യനില വഷളാകുകയായിരുന്നു. 

Updating…

Continue Reading

kerala

കോട്ടയത്ത് ദൃശ്യം മോഡല്‍ കൊല; വീടിന്റെ തറ പൊളിച്ചപ്പോള്‍ യുവാവിന്റെ മൃതദേഹം

ബിന്ദുകുമാറിനെ സുഹൃത്തായ മുത്തുകുമാര്‍ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം.

Published

on

കോട്ടയത്ത് ദൃശ്യം മോഡല്‍ കൊലപാതകം. ചങ്ങനാശേരിയില്‍ വീടിന്റെ തറ തുരന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. യുവാവിനെ കൊലപ്പെടുത്തി വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടെന്ന് സംശയത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ചങ്ങനാശ്ശേരി എസി റോഡില്‍ രണ്ടാം പാലത്തിന് സമീപത്തെ ഒരു വീടിന്റെ തറ തുറന്ന് പരിശോധന നടത്തിയപ്പോഴാണ്  മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം ആലപ്പുഴയില്‍ നിന്ന് കാണാതായ ബിന്ദുകുമാറി(41 വയസ്)ന്റേതാണെന്നാണ് പോലീസിന്റെ സംശയം. എന്നാല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ ബിന്ദു കുമാറിന്റെ മൃതദേഹമാണെന്ന കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് അറിയിച്ചു. ബിന്ദുകുമാറിനെ സുഹൃത്തായ മുത്തുകുമാര്‍ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം.

ബിന്ദുകുമാറിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. കാണാതായ യുവാവിന്റെ ബൈക്ക് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. വാകത്താനത്തിന് അടുത്തുള്ള തോട്ടില്‍ നിന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൊലീസ് ചങ്ങനാശ്ശേരിയില്‍ എത്തിയത്.

Continue Reading

kerala

തൃശൂര്‍ പോര്‍ക്കുളത്ത് പള്ളിപ്പെരുന്നാള്‍ കണ്ട് മടങ്ങിയ യുവാവിന് കുത്തേറ്റു

ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്.

Published

on

തൃശൂര്‍ കുന്നംകുളം പോര്‍ക്കുളത്ത് യുവാവിന് കുത്തേറ്റു. പോര്‍ക്കുളം സ്വദേശി രാഹുലി(23)നാണ് പരിക്കേറ്റത്. പള്ളിപ്പെരുന്നാള്‍ കണ്ടു മടങ്ങുമ്പോഴാണ് യുവാവിന് കുത്തേറ്റത്. ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്.

രാഹുലിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പോര്‍ക്കുളം സ്വദേശി നിബിനാണ് കുത്തിയതെന്ന് മൊഴിയുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending