X

സംസ്ഥാനത്ത് 32 ഐ.എ.എസുകാരും 15 ഐപിഎസുകാരും വിജിലന്‍സ് അന്വേഷണ പരിധിയില്‍

സംസ്ഥാനത്ത് 47 ഉന്നത ഉദ്യോഗസ്ഥര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നതായി റിപ്പോര്‍ട്ട്. വിവരാവകാശ രേഖ പ്രകാരം പുറത്തു വന്ന റിപ്പോര്‍ട്ടില്‍ 32 ഐ.എ.എസുകാരും 15 ഐപിഎസുകാരുമാണ് വിജിലന്‍സ് അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ ടിഒ സൂരജും ടോമിന്‍ ജെ തച്ചങ്കരിയുമാണ് ഏറ്റവും അധികം കേസ് നേരിടുന്നത്്.

ഇവര്‍ക്കെതിരായി അഞ്ച് വിജിലന്‍സ് കേസുകള്‍ വീതമാണുള്ളത്. അനധികൃത സ്വത്തു സമ്പാദനം, ബന്ധുക്കാര്‍ക്ക് ഭൂമി പതിച്ചു നല്‍കല്‍, അനധികൃത നിയമനം എന്നിവയാണ് ടിഒ സൂരജിനെതിരെയുള്ള കേസ്. കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി, ക്രഷറി യൂണിറ്റിലെ ഷെയര്‍ വില്‍പ്പന വാഹനങ്ങളുടെ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ അഴിമതി, സ്പീഡ് ഗവര്‍ണര്‍ അഴിമതി, ടോമിന്‍ ജെ തച്ചങ്കരിക്കെതിരെയുള്ളത്.

ടോം ജോസ്, റാണി ജോര്‍ജ്ജ് , ജേക്കബ് പുന്നൂസ് , പിഎം ഫ്രാന്‍സിസ് , ബാലകൃഷ്ണന്‍, ഗിരീഷ് കുമാര്‍, എം ശിവശങ്കരന്‍ നിശാന്തിനി തുടങ്ങി നിരവധി പ്രമുഖരാണ് പട്ടികയിലുള്ളത്.

Web Desk: