X

റെക്കോര്‍ഡ് വീണ്ടും തിരുത്തി സ്വര്‍ണം 46,000 ത്തിലേക്ക് ; മുന്നുദിവസം കൊണ്ട് വർധിച്ചത് 1200 രൂപ

തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കൂടി ഇന്നലെ സർവകാല റെക്കോർഡിലായിരുന്ന സ്വർണവില ഇന്ന് വീണ്ടും ഉയർന്ന് പവന് 45,760 രൂപയിലെത്തി. ഇന്ന് 160 രൂപയാണ് കൂടിയത്.ഇതോടെ മൂന്ന് ദിവസംകൊണ്ട് 1200 രൂപയുടെ വർധനവാണ് സ്വർണവിലയിലുണ്ടായിരിക്കുന്നത്.കഴിഞ്ഞ മാസം 14 നായിരുന്നു ഇതിനു മുൻപ് സ്വർണം റെക്കോർഡ് വിലയിൽ എത്തിയിരുന്നത്. 45,320 ആയിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില.
ബാങ്കിങ് മേഖലയിലെ പ്രതിസന്ധികളെ തുടർന്നുള്ള സാമ്പത്തിക അനിശ്ചിതത്വം വിപണികളിൽ നിലനിൽക്കുന്നതിനാൽ വില ഇനിയും ഉയരാനാണു സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.

webdesk15: