Connect with us

More

പനിച്ചുവിറച്ച് തീരദേശം 17,000 പേര്‍ ചികിത്സയില്‍ തിരുവനന്തപുരം

Published

on

 

കേരളം പനിച്ചുവിറക്കുമ്പോള്‍ കൂടുതല്‍ ദുരിതം ചുമന്ന് തീരദേശം. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്തെ ഒന്‍പത് തീരദേശ ജില്ലകളില്‍ 17,000 ഓളം പേര്‍ക്കാണ് പനി ബാധിച്ചിരിക്കുന്നത്. 600 ഓളം പേരെ കിടത്തി ചികിത്സക്ക് വിധേയമാക്കിയിട്ടുണ്ട്.
സംസ്ഥാനത്താകെ 183 പേര്‍ ഡെങ്കിപ്പനി സ്ഥിരീകരിക്കപ്പെട്ട് ചികിത്സയില്‍ കഴിയുമ്പോള്‍ ഇതില്‍ 155ഉം തീരദേശ ജില്ലകളിലാണ്. തിരുവനന്തപുരം തന്നെയാണ് രോഗികളുടെ എണ്ണത്തിലും രോഗതീവ്രതയിലും മുന്നില്‍. 3700 പേര്‍ പനിക്ക് ചികിത്സ തേടിയപ്പോള്‍ 110 പേര്‍ വിവിധ സര്‍ക്കാര്‍ ആസ്പത്രികളില്‍ കിടക്കുകയാണ്. ഇവിടെ 210 പേര്‍ ഡെങ്കിപരിശോധനാഫലം കാത്തിരിക്കുകയാണ്. എന്നാല്‍ ഡെങ്കി സ്ഥിരീകരിക്കപ്പെട്ട 155 പേരുടെ നില ഗുരുതരം തന്നെയാണ്. ഇവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും തലസ്ഥാനത്തെ തീരദേശത്തുനിന്ന് മണിക്കൂറില്‍ അന്‍പതോളം പേര്‍ ആസ്പത്രികളിലെത്തുന്നതായാണ് കണക്ക്. തീരദേശ ജില്ലയായ കൊല്ലത്ത് ഏറ്റവും പുതിയ കണക്കനുസരിച്ച് 1800 പേര്‍ പനി ബാധിതരാണ്. 44 പേര്‍ ഡെങ്കിപ്പനിക്ക് ചികിത്സ തേടിയപ്പോള്‍ 15 പേര്‍ക്ക് സ്ഥിരീകരിച്ചു. നാലുപേരാണ് കൊല്ലത്ത് ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചത്.
ആലപ്പുഴയില്‍ 1800 പേര്‍ക്ക് പനി ബാധിച്ചപ്പോള്‍ 70 പേര്‍ കിടത്തിചികിത്സയിലാണ്. 25 പേര്‍ക്ക് ഡെങ്കി പിടിപെട്ടു. ഇതില്‍ പത്തുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. എറണാകുളത്ത് 1800 പനിബാധിതരുണ്ടെന്നാണ് കണക്ക്. എഴുപതോളംപേര്‍ കിടത്തിചികിത്സയിലാണ്. 11 പേര്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തൃശൂരില്‍ 1750 പേര്‍ക്ക് പനി പിടിപെട്ടതായാണ് ഏറ്റവും പുതിയ കണക്ക്. ഇതില്‍ 140 പേരെ വിവിധ ആസ്പത്രികളിലായി അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കൂടുതല്‍ പേരെ കിടത്തി ചികിത്സക്ക് വിധേയമാക്കേണ്ടിവന്ന ജില്ലയാണ് തൃശൂര്‍. തിരുവനന്തപുരത്തിന് പിന്നാലെ ഗുരുതര സാഹചര്യം തരണം ചെയ്യാനാകാത്ത സ്ഥിതിയിലാണ് മലപ്പുറം. 3100 ഓളം പേര്‍ക്കാണ് പനി പിടിച്ചത്. 84 പേര്‍ക്ക് ഡെങ്കി സംശയിക്കുന്നതായി പറയുന്ന ആരോഗ്യവകുപ്പ് ആര്‍ക്കും സ്ഥിരീകരിച്ചതായി രേഖപ്പെടുത്തിയിട്ടില്ല.
കോഴിക്കോട് 1850 പേരാണ് പനി ബാധിതര്‍. 105 പേര്‍ ഡെങ്കിയുടെ പരിശോധനാഫലം കാത്തിരിക്കുന്നു. ഇന്നലെ മൂന്നുപേര്‍ക്ക് കൂടി ഡെങ്കി സ്ഥിരീകരിച്ചു. കണ്ണൂരില്‍ 1700 പനി ബാധിതരുണ്ട്. 50 പേര്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. 36പേര്‍ ഡെങ്കിപ്പനിയുടെ പരിശോധനാ ഫലം കാത്തിരിക്കുമ്പോള്‍ 14 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്. കാസര്‍കോടാണ് പനിബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയത്. ഇവിടെ എഴുന്നൂറോളം പേര്‍ക്കാണ് പനി. പതിനാറുപേര്‍ കിടത്തി ചികിത്സിക്കുന്നു. അതേസമയം 25 പേര്‍ക്ക് ഡെങ്കി ബാധിച്ചതായി സംശയമുണ്ട്. അഞ്ചുപേര്‍ക്ക് സ്ഥിരീകരിച്ചിട്ടുമുണ്ട്.
ഇത്തരത്തില്‍ പകര്‍ച്ച പനി പടര്‍ന്നു പിടിക്കുമ്പോള്‍ തീരദേശ ജില്ലകളില്‍ മതിയായ ചികിത്സാ സൗകര്യങ്ങളില്ല. പൊതുവേ തീരദേശ മേഖകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വേണ്ടത്ര സൗകര്യമോ മരുന്നുകളോ ഇല്ലെന്നതാണ് വസ്തുത. ഇപ്പോള്‍ പനി പടര്‍ന്നുപിടിക്കുമ്പോള്‍ ചികിത്സ തേടിയെത്തുന്ന എല്ലാ രോഗികളെയും പരിശോധിക്കാനുള്ള ഡോക്ടര്‍മാര്‍ പോലുമില്ല. ഒ.പി കൗണ്ടറിലും ഡോക്ടറെ കാണാനും ലാബിന് മുന്നിലും മരുന്നുവാങ്ങാനും നീണ്ട് ക്യൂവാണ് കാണാനാകുന്നത്. അസുഖം വന്നാല്‍ ഓടിയെത്താന്‍ അടുത്തെങ്ങും മറ്റ് ആസ്പത്രികളില്ലാത്തതാണ് തീരദേശമേഖലകളിലേറെയും. തീരദേശത്ത് പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.

News

നെറ്റില്ലെങ്കിലും മാപ്പും മെസേജും പ്രവര്‍ത്തിക്കും; സാറ്റലൈറ്റ് അടിസ്ഥാന ഫീച്ചറുമായി പുതിയ ഐഫോണ്‍

ആപ്പിള്‍ മാപ്പും മെസേജുകളും നിയന്ത്രിക്കാനും വായിക്കാനും, ചിത്രങ്ങള്‍ വരെ അയയ്ക്കാനുമാകുമെന്ന് വ്യക്തമാക്കുന്നു.

Published

on

വാഷിങ്ടണ്‍: സാറ്റലൈറ്റ് അടിസ്ഥാനമാക്കിയുള്ള പുതിയ സാങ്കേതികവിദ്യയുമായി ഐഫോണ്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുന്നു. നെറ്റ്വര്‍ക്ക് കണക്ഷനില്ലാത്ത സാഹചര്യത്തിലും ചില ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കാനാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം, ആപ്പിള്‍ മാപ്പും മെസേജുകളും നിയന്ത്രിക്കാനും വായിക്കാനും, ചിത്രങ്ങള്‍ വരെ അയയ്ക്കാനുമാകുമെന്ന് വ്യക്തമാക്കുന്നു. അടിയന്തര ഘട്ടങ്ങളിലും നെറ്റ് കണക്ഷന്‍ ലഭ്യമല്ലാത്ത സ്ഥലങ്ങളിലും ഉപയോക്താക്കള്‍ ഒറ്റപ്പെടാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് ആപ്പിളിന്റെ പുതിയ പരീക്ഷണം.

ഇതിനു മുമ്പ്, സാറ്റലൈറ്റ് വഴി അടിയന്തര എസ്ഒഎസ് സേവനം 2022-ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 14-ലാണ് ആദ്യമായി അവതരിപ്പിച്ചത്. അപകടസാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തകരെ ബന്ധപ്പെടാനാണ് ആ സേവനം ഉപയോഗിക്കപ്പെട്ടിരുന്നത്. പിന്നീട് റോഡ് അപകടങ്ങള്‍ ഉള്‍പ്പെടെ വിവിധ അടിയന്തര സാഹചര്യങ്ങളില്‍ സേവനം വ്യാപിപ്പിച്ചു.

ഇപ്പോള്‍ ഈ സംവിധാനത്തെ മെച്ചപ്പെടുത്തി നിത്യജീവിതത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്ന മാപ്പും മെസേജും ഉള്‍പ്പെടുത്തുകയാണ് കമ്പനി. ഇതിനായി ആപ്പിളിന്റെ ആഭ്യന്തര സാറ്റലൈറ്റ് കണക്ടിവിറ്റി ഗ്രൂപ്പ് പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ്. നിലവില്‍ എസ്ഒഎസ് സേവനം കൈകാര്യം ചെയ്യുന്ന ഗ്ലോബല്‍ സ്റ്റാര്‍ കമ്പനിയും ഈ പദ്ധതിയില്‍ പങ്കാളിയാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫോണ്‍ പോക്കറ്റിലോ, കാറിലോ, ബാഗിലോ ഇരിക്കുമ്പോഴും കണക്ഷന്‍ സാധ്യമാക്കുന്ന സംവിധാനമായിരിക്കും പുതിയത്.

പുതിയ ഫീച്ചര്‍ ഏത് മോഡലില്‍ ലഭ്യമാകുമെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, 2026-ല്‍ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 18 സീരീസിലാണ് ഈ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തപ്പെടാന്‍ സാധ്യത. മുമ്പ് പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം, ഐഫോണ്‍ 18 എയര്‍ മോഡലില്‍ രണ്ടെണ്ണം ക്യാമറകള്‍ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

Continue Reading

Environment

യുപിയില്‍ ദിനോസറിന്റെതെന്ന് കരുതപ്പെടുന്ന ഫോസില്‍ കണ്ടെത്തി

സഹറന്‍പൂര്‍ ജില്ലയിലെ സഹന്‍സറ നദീതീരത്താണ് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസിലുകള്‍ കണ്ടെടുത്തത്.

Published

on

ഉത്തര്‍പ്രദേശില്‍ ട്രൈസെറാടോപ്പ്‌സ് വിഭാഗത്തിലെ ദിനോസറിന്റെതെന്ന് കരുതപ്പെടുന്ന ഫോസില്‍ ഭാഗങ്ങള്‍ കണ്ടെത്തി. സഹറന്‍പൂര്‍ ജില്ലയിലെ സഹന്‍സറ നദീതീരത്താണ് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസിലുകള്‍ കണ്ടെടുത്തത്.

മൂന്ന് കൊമ്പുകളുള്ള ദിനോസര്‍ വിഭാഗമായ ട്രൈസെറാടോപ്പ്‌സിന്റെ മൂക്കിന്റെ ഭാഗമാണ് കണ്ടെത്തിയതെന്ന് നാച്ചുറല്‍ ഹിസ്റ്ററി ആന്‍ഡ് കണ്‍സര്‍വേഷന്‍ സെന്ററിന്റെ സ്ഥാപകന്‍ മുഹമ്മദ് ഉമര്‍ സെയ്ഫ് പറഞ്ഞു.

100.5 ദശലക്ഷം വര്‍ഷങ്ങള്‍ക്കും 66 ദശലക്ഷം വര്‍ഷങ്ങള്‍ക്കും ഇടയിലുള്ള അവസാന ക്രിറ്റേഷ്യസ് കാലഘട്ടത്തിലാണ് െ്രെടസെറാടോപ്പ്‌സുകള്‍ ജീവിച്ചിരുന്നത്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള നിരവധി ഫോസിലുകള്‍ സമീപ വര്‍ഷങ്ങളില്‍ ഈ പ്രദേശത്ത് നിന്ന് ഖനനം ചെയ്തതെടുത്തിട്ടുണ്ട്.

Continue Reading

News

ട്വിംഗോയുടെ പുതിയ ഇലക്ട്രിക് പതിപ്പുമായി റെനോ

ചൈനയിലെ എഞ്ചിനീയറിംഗ് ടീമിനെ ഉപയോഗിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ വികസിപ്പിച്ച ചെറു നഗര കാര്‍ സ്ലോവേനിയയില്‍ നിര്‍മ്മിക്കുമെന്നും 2026 ന്റെ തുടക്കത്തില്‍ വില്‍പ്പനയ്ക്കെത്തുമെന്നും കമ്പനി അറിയിച്ചു.

Published

on

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഇലക്ട്രിക് വാഹന വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി 20,000 പൗണ്ടില്‍ താഴെ ($23,000) വിലയുള്ള പഴയ മോഡലിന്റെ പേര് പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നതിനാല്‍ റെനോ അതിന്റെ പുതിയ ഇലക്ട്രിക് ട്വിംഗോ ചെറുകാര്‍ വ്യാഴാഴ്ച പുറത്തിറക്കി.

ചൈനയിലെ എഞ്ചിനീയറിംഗ് ടീമിനെ ഉപയോഗിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ വികസിപ്പിച്ച ചെറു നഗര കാര്‍ സ്ലോവേനിയയില്‍ നിര്‍മ്മിക്കുമെന്നും 2026 ന്റെ തുടക്കത്തില്‍ വില്‍പ്പനയ്ക്കെത്തുമെന്നും കമ്പനി അറിയിച്ചു.

1992-ലെ മുന്‍ഗാമിയുടെ സിലൗറ്റും അതിന്റെ വ്യതിരിക്തമായ റൗണ്ട് ഹെഡ്ലൈറ്റുകളും പുതിയ ട്വിംഗോ ഇപ്പോഴും നിലനിര്‍ത്തുന്നു, മുന്‍ സിഇഒ ലൂക്കാ ഡി മിയോയുടെ പ്രധാന തന്ത്രത്തിന്റെ ഭാഗമായ ക്ലാസിക് ബെസ്റ്റ് സെല്ലിംഗ് റെനോ മോഡലുകളുടെ ഏറ്റവും പുതിയ പുനരുജ്ജീവനം – റെനോ 5 മുതല്‍ തുടര്‍ന്ന് റെനോ 4 വരെ.

ജൂലൈ 31-ന് ഡി മിയോയുടെ പിന്‍ഗാമിയായി അധികാരമേറ്റ ഫ്രാങ്കോയിസ് പ്രൊവോസ്റ്റ്, അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ പുതിയ ലോഞ്ചുകളുടെ സുസ്ഥിരമായ വേഗത ആസൂത്രണം ചെയ്യുന്നു, എന്നാല്‍ അതില്‍ കൂടുതല്‍ ഐക്കണിക് മോഡല്‍ പുനരുജ്ജീവനങ്ങള്‍ ഉള്‍പ്പെടുമോ എന്ന് പറഞ്ഞിട്ടില്ല.

മൂന്ന് പതിറ്റാണ്ടുകളായി 25 രാജ്യങ്ങളിലായി 4.1 ദശലക്ഷത്തിലധികം ട്വിംഗോ യൂണിറ്റുകള്‍ റെനോ വിറ്റു. എന്നാല്‍ ഭൂഖണ്ഡത്തിലെ നിര്‍മ്മാതാക്കള്‍ക്ക് ലാഭവിഹിതം വളരെ കുറവായതിനാല്‍ യൂറോപ്പില്‍ ചെറുകാര്‍ വിപണി ഗണ്യമായി കുറഞ്ഞു. ഈ വിഭാഗത്തിലുള്ള കാറുകളെ പുനരുജ്ജീവിപ്പിക്കാന്‍ യൂറോപ്യന്‍ കമ്മീഷന്‍ പുതിയ നിയന്ത്രണങ്ങള്‍ പരിഗണിക്കുന്നു.

അതിന്റെ വികസന സമയം ത്വരിതപ്പെടുത്തുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി, റെനോ ഫ്രാന്‍സില്‍ പുതിയ ട്വിംഗോ രൂപകല്‍പ്പന ചെയ്തു, പക്ഷേ ഷാങ്ഹായിലെ ACDC R&D കേന്ദ്രത്തില്‍ ഇത് വികസിപ്പിച്ചെടുത്തു.

ചൈനയുടെ CATL-ല്‍ നിന്നുള്ള കൂടുതല്‍ താങ്ങാനാവുന്ന എല്‍എഫ്പി ബാറ്ററി ഉപയോഗിച്ചാണ് കാര്‍ യൂറോപ്പില്‍ അസംബിള്‍ ചെയ്യുന്നത്, നാല് നിറങ്ങളില്‍ മാത്രമേ ഇത് ലഭിക്കൂ, റെനോ പറഞ്ഞു.

റെനോയുടെ സഖ്യ പങ്കാളിയായ നിസാന്‍ ട്വിംഗോയുടെ ഒരു പതിപ്പ് ഉണ്ടായിരിക്കും, കൂടാതെ കുറഞ്ഞ വിലയുള്ള ബ്രാന്‍ഡായ ഡാസിയയും 18,000 യൂറോയില്‍ താഴെ വിലയ്ക്ക് ഒരെണ്ണം വില്‍ക്കുമെന്ന് ഫ്രഞ്ച് കാര്‍ നിര്‍മ്മാതാവ് പറഞ്ഞു.

Continue Reading

Trending