X

‘കേരള’ വേണ്ട ; സംസ്ഥാനത്തിന്റെ പേര് ‘കേരളം’ ആക്കാൻ സർക്കാർ

സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്നാക്കാൻ സർക്കാർ നടപടി ആരംഭിച്ചു.ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടും.മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുന്ന പ്രമേയത്തിലൂടെയാകും ഈ ആവശ്യം ഉന്നയിക്കുക.ഭരണഘടനയിലും സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സർക്കാറിന്റെ നിർദ്ദേശം പ്രതിപക്ഷവും പിന്തുണച്ചാൽ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്രത്തിന് അയക്കും. അംഗീകാരം വന്നാൽ ഇംഗ്ലീഷിലും മലയാളത്തിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നായിരിക്കും രേഖപ്പെടുത്തുക.

webdesk15: