X

താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ കണ്ടെത്തി

താമരശ്ശേരിയില്‍ നിന്ന് തട്ടികൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കണ്ടെത്തി. കര്‍ണാടകയില്‍ നിന്ന് കണ്ടെത്തിയ ഷാഫിയെ താമരശേരിയിലെത്തിച്ചു. തട്ടിക്കൊണ്ടുപോയ സംഘത്തില്‍ നിന്നാണ് ഷാഫിയെ മോചിപ്പിച്ചതെന്നാണ് പൊലീസ് പറഞ്ഞത്.

ഏപ്രില്‍ ഏഴാം തീയതിയാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്. 10 ദിവസത്തോളമായി ഷാഫിയെ കാണാതായിട്ട്. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് ഷാഫിയെയും ഭാര്യയെയും മുഖംമൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. കുറച്ചു കഴിഞ്ഞ് ഭാര്യ സനയെ ഇറക്കിവിടുകയും ഷാഫിയുമായി പോവുകയുമായിരുന്നു. പിന്നീട് ഇയാള്‍ എവിടെയാണെന്നതിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

webdesk14: