തിരൂരങ്ങാടി: വേങ്ങര നിയമസഭാമണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ മുന്നില്‍. ആദ്യ അരമണിക്കൂറിലെ ഫലസൂചനകളില്‍ യുഡിഎഫ്വോ8343ട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുന്നു. കെ.എന്‍.എ ഖാദറിന്23660 വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ബഷീറിന് 15317 വോട്ടുകളും എസ്ഡിപിഐ സ്ഥാനാര്‍ത്ഥിക്ക്3397 വോട്ടുകള്‍ ലഭിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി ജനചന്ദ്രന് 2393 വോട്ടുകളാണ് ലഭിച്ചത്. രണ്ടു സ്വതന്ത്രന്മാര്‍ക്ക് 62ഉം 20ഉം വോട്ടുകളാണ് ലഭിച്ചത്. 85 നോട്ട വോട്ടുകളും വേങ്ങരയില്‍ ലഭിച്ചിട്ടുണ്ട്. എ.ആര്‍ നഗറിലെ ഫലസൂചനകളാണ് ആദ്യം പുറത്തുവന്നത്.